Nov 15 08:17:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ജയകുമാർ

കെ.ജയകുമാർ

1952-ൽ ജനിച്ചു. ചലച്ചിത്രസംവിധായകൻ എം.കൃഷ്‌ണൻനായരുടെ മകൻ.

ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ. ബിരുദമെടുത്ത ശേഷം കുറെക്കാലം കേരള സർവകലാശാലയിൽ അദ്ധ്യാപകനായിരുന്നു. 1978-ൽ ഇന്ത്യൻ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസിൽ പ്രവേശിച്ചു. കോഴിക്കോട്‌ സബ്‌കലക്‌ടർ, മഹാത്‌മാഗാന്ധി സർവകലാശാലാ രജിസ്‌ട്രാർ, കയർ-കശുവണ്ടി വികസന കോർപറേഷനുകളുടെ മാനേജിങ്ങ്‌ ഡയറക്‌ടർ, കോഴിക്കോട്‌ ജില്ലാ കലക്‌ടർ, കേരള ടൂറിസം ഡെവലപ്‌മെന്റ്‌ കോർപറേഷൻ മാനേജിങ്ങ്‌ ഡയറക്‌ടർ എന്നീ സ്‌ഥാനങ്ങൾ വഹിച്ചു. ഇപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പ്‌ സെക്രട്ടറി.

കവിതയും സാഹിത്യനിരൂപണവും കൂടാതെ ചലച്ചിത്ര ഗാനരചനയും നിർവഹിക്കാറുണ്ട്‌. ആദ്യകൃതിയായ ആശാന്റെ മാനസപുത്രിമാർ വിദ്യാർത്ഥിയായിരിക്കുമ്പോൾ പ്രസിദ്ധപ്പെടുത്തി. ഒറ്റപ്പെട്ടവന്റെ പാട്ട്‌, കവിതയിലെ പുനർജന്മങ്ങൾ, മഹാകവി ടാഗോർ എന്നീ സ്വതന്ത്രകൃതികളും ഗീതാഞ്ഞ്‌ജലി, മദർ തെരേസ (എം.പി.സദാശിവനോടൊത്ത്‌), പ്രവാചകൻ എന്നീ വിവർത്തനങ്ങളുമാണ്‌ ഇതരകൃതികൾ.

ഭാര്യഃ മീര. മക്കൾഃ ആനന്ദ്‌, അശ്വതി.

വിലാസംഃ

റോസ്‌മൗണ്ട്‌

പേരൂർക്കട

തിരുവനന്തപുരം 695 005


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited