Nov 16 08:45:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.എസ്‌. വിശ്വംഭരദാസ്‌

കെ.എസ്‌. വിശ്വംഭരദാസ്‌

ശ്രീ.കെ.എസ്‌. വിശ്വംഭരദാസ്‌ 1941 മാർച്ച്‌ 16-​‍ാം തീയതി ആലുവായ്‌ക്കടുത്തുളള ദേശം ഗ്രാമത്തിൽ ജനിച്ചു. ആലുവാ യൂണിയൻ ക്രിസ്‌ത്യൻ കോളേജിൽ നിന്നും 1961ൽ ബിരുദം നേടി. കലാലയ ജീവിത കാലത്തുതന്നെ സാഹിത്യ പരിശ്രമങ്ങൾ ആരംഭിച്ചു. വിശ്വപ്രസിദ്ധമായ ആൻ ഫ്രാങ്കിന്റെ ഡയറി, ‘ഒരു പെൺകിടാവിന്റെ ഡയറിക്കുറിപ്പുകൾ’ എന്ന പേരിൽ മലയാളത്തിൽ വിവർത്തനം ചെയ്‌തു. നാഷണൽ ബുക്ക്‌ ട്രസ്‌റ്റിനുവേണ്ടി വിവർത്തനം ചെയ്‌ത നമ്മുടെ യുവധീരൻമാർ, കന്യാവാണിഭക്കാർ, ആധുനികഭാരതീയ കഥകൾ, താഴ്‌വരയിലെ പൂമരങ്ങൾ തുടങ്ങി ഏഴുകൃതികളുടെയും ഒട്ടനേകം ലേഖനങ്ങളുടെയും കർത്താവാണ്‌. സംസ്‌ഥാന പബ്ലിക്ക്‌ റിലേഷൻസ്‌ വകുപ്പിൽ സേവനമനുഷ്‌ഠിച്ച ശ്രീ. വിശ്വംഭരദാസ്‌ 1996-ൽ സാംസ്‌കാരിക ഡയറക്‌ടറായി വിരമിച്ചു. ഇപ്പോൾ തിരുവനന്തപുരത്ത്‌ മുഴുവൻ സമയസാഹിത്യപ്രവർത്തനങ്ങളിൽ മുഴുകിക്കഴിയുകയാണ്‌.

ഭാര്യഃ ചന്ദ്രമതി. മകൻഃ വി. കൃഷ്‌ണചന്ദ്രൻ

വിലാസംഃ

കെ.എസ്‌.വിശ്വംഭരദാസ്‌

(മുൻ സാംസ്‌കാരിക ഡയറക്‌ടർ)

‘പൊയ്‌ക’

ചിറക്കുളം റോഡ്‌,

തിരുവനന്തപുരം - 695 001.

ഫോൺ ഃ (0471) 473140, 452101.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited