Oct 15 05:47:12 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വൈക്കം മുഹമ്മദ്‌ ബഷീർ

 

By the same author


വൈക്കം മുഹമ്മദ്‌ ബഷീർ

1098 ജനുവരി 19ന്‌ വൈക്കം താലൂക്കിൽ തലയോലപ്പറമ്പിൽ ജനിച്ചു. കായി അബ്‌ദു റഹ്‌മാന്റെയും കുഞ്ഞാച്ചുമ്മയുടെയും മൂത്തമകൻ. തലയോലപ്പറമ്പിലുളള മലയാളം സ്‌കൂളിലും വൈക്കം ഇംഗ്ലീഷ്‌ സ്‌കൂളിലും പഠിച്ചു. ഫിഫ്‌ത്ത്‌ഫോമിൽ പഠിക്കുമ്പോൾ വീട്ടിൽനിന്ന്‌ ഒളിച്ചോടി. കാൽനടയായി എറണാകുളത്തുചെന്ന്‌ കളളവണ്ടി കയറി കോഴിക്കോട്ടെത്തി. അവിടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽചേർന്ന്‌ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ ഉപ്പുസത്യഗ്രഹത്തിൽ പങ്കുകൊണ്ടു. അതിന്റെ പേരിൽ മർദ്ദനത്തിനിരയാകുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. സ്വാതന്ത്ര്യസമരസേനാനി എന്ന നിലയിൽ മദിരാശി, കോഴിക്കോട്‌, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജയിലുകളിൽ തടവിൽ കിടന്നിട്ടുണ്ട്‌.

ഭഗത്‌സിംഗ്‌, രാജഗുരു, ശുകദേവ്‌മോഡൽ തീവ്രവാദ സംഘടനയുണ്ടാക്കി പ്രവർത്തിക്കുകയും സംഘടനയുടെ മുഖപത്രമായി ‘ഉജ്ജീവനം’ എന്നൊരു വാരിക നടത്തുകയും ചെയ്‌തു. പിന്നീട്‌ വാരിക കണ്ടുകെട്ടി. ഉജ്ജീവനം, പ്രകാശം മുതലായ വാരികകളിൽ ‘തീപ്പൊരി ലേഖനങ്ങൾ’ എഴുതിയിരുന്നു. അന്ന്‌ ‘പ്രഭ’ എന്ന തൂലികാനാമമാണ്‌ സ്വീകരിച്ചത്‌.

പത്തു വർഷത്തോളം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. പിന്നീട്‌ ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും ഊരുചുറ്റി. ഈ കാലത്ത്‌ ചെയ്യാത്ത ജോലികളൊന്നുമില്ല. അഞ്ചാറു കൊല്ലം ഹിമാലയസാനുക്കളിലും ഗംഗാതീരങ്ങളിലും ഹിന്ദു സന്ന്യാസിയായും സൂഫിയായും കഴിച്ചുകൂട്ടി.

ബാല്യകാലസഖി, പാത്തുമ്മായുടെ ആട്‌, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്‌ എന്നീ കൃതികൾ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തർജമ ചെയ്‌ത്‌ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. കേന്ദ്രസാഹിത്യ അക്കാദമിയും നാഷണൽ ബുക്‌ട്രസ്‌റ്റ്‌ ഇന്ത്യയുമാണ്‌ പ്രസാധകർ. ബാല്യകാലസഖി, പാത്തുമ്മായുടെ ആട്‌, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്‌ ഇവ ഡോ. റൊനാൾഡ്‌ ആഷർ ഇംഗ്ലീഷിലേക്ക്‌ തർജ്ജമചെയ്‌ത്‌ സ്‌കോട്ട്‌ലണ്ടിലെ എഡിൻബറോ യൂനിവേഴ്‌സിറ്റി ഒറ്റപ്പുസ്‌തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കൂടാതെ ഫ്രഞ്ച്‌, മലായ്‌, ചൈനീസ്‌, ജാപ്പനീസ്‌ ഭാഷകളിലും പരിഭാഷ വന്നിട്ടുണ്ട്‌. മതിലുകൾ, ശബ്‌ദങ്ങൾ, പ്രേമലേഖനം എന്നീ കൃതികളും, ‘പൂവൻപഴം’ ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ്‌ ലോങ്ങ്‌മാൻ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും ഫെല്ലോഷിപ്പ്‌ ലഭിച്ചിട്ടുണ്ട്‌. സാഹിത്യത്തിനും രാഷ്‌ട്രീയത്തിനുമായി നാല്‌ താമ്രപത്രങ്ങൾ. പൊന്നാടകളും മെഡലുകളും പ്രശംസാപത്രങ്ങളും വേറെ. സ്വാതന്ത്ര്യസമരസേനാനിക്കുളള കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും രാഷ്‌ട്രീയ പെൻഷൻ ലഭിച്ചിരുന്നു. ഇന്ത്യ ഗവൺമെന്റ്‌ പത്‌മശ്രീ നൽകി ആദരിച്ചു (1982). കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി ഡോക്‌ടർ ഓഫ്‌ ലെറ്റേഴ്‌സ്‌ ബിരുദം നൽകി ബഹുമാനിച്ചു (1987). സംസ്‌കാരദീപം അവാർഡ്‌ (1987), പ്രേംനസീർ അവാർഡ്‌ (1992), ലളിതാംബിക അന്തർജനം സാഹിത്യ അവാർഡ്‌ (1992). മുട്ടത്തുവർക്കി അവാർഡ്‌ പാത്തുമ്മായുടെ ആടിന്‌ ലഭിച്ചു (1993). വളളത്തോൾ അവാർഡ്‌ (1993), ജിദ്ദ ‘അരങ്ങ്‌’ അവാർഡ്‌ (1994).

ഭാര്യഃ ഫാബി ബഷീർ. മക്കൾഃ ഷാഹിന, അനീസ്‌.

1994 ജൂലൈ 5ന്‌ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited