Sep 24 22:30:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മുരളി

മുരളി

1953-ൽ കൊട്ടാരക്കര താലൂക്കിൽ കുടവട്ടൂരിൽ ജനിച്ചു. പിതാവ്‌ഃപി.കൃഷ്‌ണപിളള. മാതാവ്‌ഃ കെ. ദേവകിയമ്മ. കുടവട്ടൂർ, തൃക്കണ്ണമംഗൽ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം മഹാത്മഗാന്ധികോളേജ്‌, ശാസ്‌താംകോട്ട ദേവസ്വംബോർഡ്‌ കോളേജ്‌ തിരുവനന്തപുരം, ലാ അക്കാഡമി ലാ കോളേജ്‌ എന്നിവിടങ്ങളിൽ കോളേജ്‌ വിദ്യാഭ്യാസം. കുട്ടിക്കാലം മുതൽ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. തിരുവനന്തപുരം നാട്യഗൃഹത്തിലെ നടനും സജീവപ്രവർത്തകനുമായിരുന്നു. ആദ്യ സിനിമഃ ഞാറ്റടി. കേരളസംസ്‌ഥാന ഗവൺമെന്റിന്റെ നാല്‌ അവാർഡുകൾ ലഭിച്ചു. ഏറ്റവും നല്ല സഹനടൻഃ അമരം, നല്ല നടൻഃ ആധാരം, കാണാക്കിനാവ്‌, താലോലം. കൂടാതെ ഫിലിം ഫെയർ അവാർഡ്‌, മദ്രാസ്‌ ഫിലിം ഫാൻസ്‌ അവാർഡ്‌, സ്‌ക്രീൻ വീഡിയോകോൺ അവാർഡ്‌, കേരള ഫിലിം ക്രിട്ടിക്‌സ്‌ ബെസ്‌റ്റ്‌ ആക്‌ടർ അവാർഡ്‌ തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്‌. മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ‘വ്യാഴപ്പൊരുളി’ന്‌ നല്ല കോളമിസ്‌റ്റിനുളള ‘ശിവറാം അവാർഡു’ലഭിച്ചു.

കൃതികൾഃ മുരളി മുതൽ മുരളി വരെ, മൃഗശാലക്കഥ (എഡ്വേർഡ്‌ ആൽബിയുടെ ‘സൂസ്‌റ്റോറി’യുടെ പരിഭാഷ), അഭിനയത്തിന്റെ രസതന്ത്രം (അച്ചടിയിൽ).

ഭാര്യഃ ശൈലജ. മകൾഃ കാർത്തിക. കൈരളി ചാനൽ ഡയറക്‌ടറാണ്‌.

വിലാസംഃ

കാർത്തിക

പണ്‌ഡിറ്റ്‌ കോളനി

കവടിയാർ

തിരുവനന്തപുരം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited