Sep 24 18:32:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നാലാങ്കൽ കൃഷ്‌ണപിളള (1910-1991)

നാലാങ്കൽ കൃഷ്‌ണപിളള (1910-1991)

1910 സെപ്‌റ്റംബർ 10ന്‌ കോട്ടയത്ത്‌ ഒളശ്ശയിൽ ജനിച്ചു. 1936ൽ അദ്ധ്യാപകനായി സർക്കാർ സർവീസിൽ പ്രവേശിച്ചു. ട്രെയിനിങ്ങ്‌ കോളജ്‌ അദ്ധ്യാപകനായും ഇന്റർമീഡിയറ്റ്‌ കോളജിൽ ലെക്‌ചററായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഡി.ഇ.ഒ. (1959), റീജിയണൽ ഡെപ്യൂട്ടി ഡിറക്‌റ്റർ (1963-1965) എന്നീ സ്ഥാനങ്ങളും വഹിച്ചു. ചിത്രപംക്‌തി, രാഗതരംഗം, കൃഷ്‌ണതുളസി (1966ലെ ഓടക്കുഴൽ അവാർഡ്‌), മഹാക്ഷേത്രങ്ങളുടെ മുന്നിൽ (തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ വ്യാസ അവാർഡ്‌), സായാഹ്‌നഗീതികൾ, കമലദളങ്ങൾ, ഡിസംബറിലെ മഞ്ഞുതുളളികൾ, അകന്നുപോയ നിലാവുകൾ, ഉദയഗിരി ചുവന്നു, ശോകമുദ്ര, വസന്തകാന്തി, രത്നകങ്കണം, ആമ്പൽപ്പൊയ്‌ക, പൂക്കൂട, പ്രിയദർശിനി, സൗഗന്ധികം, കസ്തൂരി, സിന്ദൂരരേഖ, സർദാർ പട്ടേൽ, പണ്ഡിറ്റ്‌ നെഹ്‌റു, സ്‌റ്റാലിൻ, ലോകചരിത്രം, ഇന്ത്യാചരിത്രം, രാക്കിളികൾ, ഗളളിവർ, ശ്രീകൃഷ്‌ണൻ, അഫ്‌ഗാനിസ്ഥാൻ (തർജ്ജമ) എന്നിവ കൃതികൾ. 1991 ജൂലൈ 2ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited