Sep 25 16:43:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബ്രാം സ്‌റ്റോക്കർ

ബ്രാം സ്‌റ്റോക്കർ

1847ൽ അയർലണ്ടിലെ ഡബ്ലിനിൽ ജനിച്ചു. ഏഴു വയസ്സുവരെ നിൽക്കാനോ നടക്കാനോ വയ്യാത്ത വിധം അവശനായിരുന്നെങ്കിലും മനസ്‌ഥൈര്യംകൊണ്ട്‌ അവശതയെ മറികടന്ന്‌ ഒരു കായികതാരവും ഡബ്ലിൻ യൂനിവേഴ്‌സിറ്റി ഫുട്‌ബോൾ ടീമംഗവുമാകാൻ സാധിച്ചു. 10 വർഷത്തോളം ഡബ്ലിൻ കാസിലിലെ സിവിൽ സർവീസിൽ സേവനമനുഷ്‌ഠിച്ചു. ‘ഡബ്ലിൻ മെയിൽ’ എന്ന പത്രത്തിൽ നാടകനിരൂപകനായും ഈ സമയം പ്രവർത്തിച്ചിട്ടുണ്ട്‌. 1878ൽ സർ ഹെൻട്രി ഇർവിങ്ങ്‌ എന്ന നടനുമായി പരിചയപ്പെട്ടു. ഇർവിങ്ങിന്റെ മരണംവരെ അദ്ദേഹത്തിന്റെ മാനേജർ എന്ന നിലയിൽ, 27 വർഷം നീണ്ടുനിന്ന ഒരു ബന്ധമായിരുന്നു ഇത്‌. യൂറോപ്പിലെ പരമ്പരാഗത നാടോടിക്കഥകളും സങ്കല്‌പങ്ങളും അടിസ്‌ഥാനമാക്കി എഴുതിയ ഗോഥിക്‌ ഭീകര റൊമാൻസായിരുന്നു ഡ്രാക്കുള (1897). നാടകമായും സിനിമയായും പല ഭാഷകളിലും ഇതിന്‌ പിലക്കാലത്ത്‌ ധാരാളം ആവിഷ്‌കാരങ്ങളാണ്ടായിട്ടുണ്ട്‌. റ്ററഐപനറ ​‍ൂത എലപ പേമ (1904)ഷ ഥമടൂയ​‍െ ​‍്വടദൂനഎപന​‍െ (1910) എന്നിവയും കൃതികളാണ്‌. ഇർവിങ്ങിനെക്കുറിച്ചുളള വ്യക്തിപരമായ സ്‌മരണകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഡ്രാക്കുളയുടെ തുടർച്ചയായ ഡ്രാക്കുളയുടെ അതിഥി 1937 വരെ പുറത്തു വന്നില്ല.

1912 ഏപ്രിൽ 20ന്‌ ലണ്ടനിൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited