Sep 22 04:33:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജാൻസി ജയിംസ്‌

 

By the same author


ജാൻസി ജയിംസ്‌

1953 നവംബർ 15-ന്‌ വൈക്കത്ത്‌ ജനിച്ചു. പിതാവ്‌ അഡ്വ.ജോർജ്‌ ഇടമറ്റം മാതാവ്‌ മേരി ജോർജ്‌. 1989-ൽ കോഴിക്കോട്‌ സർവ്വകലാശാലയിൽനിന്നും അമേരിക്കൻ നാടകങ്ങളെക്കുറിച്ചുളള ഗവേഷണപ്രബന്ധത്തിന്‌ പി.എച്ച്‌.ഡി. ബിരുദം. ബി.സി.എം. കോളജ്‌ കോട്ടയം, സെന്റ്‌ തേരേസാസ= കോളജ്‌ എറണാകുളം, കലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി സെന്റർ തലശ്ശേരി എന്നിവിടങ്ങളിൽ ഇംഗ്ലീഷ്‌ ലക്‌ചറർ. 1981-ൽ കേരള സർവകലാശാല ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഇംഗ്ലീഷിൽ ലക്‌ചററായി നിയമിതയായി. ഇപ്പോൾ പ്രൊഫസറും കേരള സർവകലാശാല താരതമയ സാഹിത്യപഠനകേന്ദ്രത്തിന്റെ ഡയറക്‌ടറുമാണ്‌. കേന്ദ്ര സാഹിത്യ അക്കാദമി അംഗമാണ്‌.

മുട്ടത്തുവർക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന നോവലും തകഴി, സരസ്വതി അമ്മ, വത്സല, അഷിത തുടങ്ങിയവരുടെ കഥകളും സുഗതകുമാരിയുടെ കവിതകളും നരേന്ദ്രപ്രസാദിന്റെ റാണിയമ്മച്ചി എന്ന നാടകവും ഇംഗ്ലീഷിലേക്ക്‌ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. ടി.വിയിലും റേഡിയോയിലും നിരവധി സാഹിത്യ-സാംസ്‌കാരിക പരിപാടികൾ, 1995 മുതൽ 1999 വരെ ഏഷ്യാനെറ്റ്‌ ടെലിവിഷനിൽ ഗ്രന്ഥനിരൂപക.

ഭർത്താവ്‌ഃ ജയിംസ്‌ ജോസഫ്‌

മക്കൾഃ തുഷാര, തരുൺ, അമൃത.

വിലാസംഃ

ജിമാനിസ്‌, എസ്‌.പി. 16&375,

ശ്രീകാര്യം

തിരുവനന്തപുരം -34


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited