Sep 23 21:14:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. നന്ദകുമാർ മൂർക്കത്ത്‌

ഡോ. നന്ദകുമാർ മൂർക്കത്ത്‌

1124 ഇടവമാസം 14-​‍ാംനു കാർത്തിക നക്ഷത്രത്തിൽ, വല്ലച്ചിറ വില്ലേജിലെ പെരുമ്പടപ്പുഞ്ചേരി ദേശത്തു ജനിച്ചു. അമ്മ ഃ മൂർക്കത്ത്‌ പാറുക്കുട്ടി അമ്മ. അച്‌ഛൻഃ യശഃ ഈച്ചരത്ത്‌ നാരായണൻ നായർ.

പോണ്ടിച്ചേരി മെഡിക്കൽ കോളേജിൽ നിന്ന്‌, മദ്രാസ്‌ യൂണിവേഴ്‌സിറ്റിയുടെ എം.എസ്‌.സി. (ഫിസിയോളജി) ബിരുദം ഒന്നാം റാങ്കോടെ പാസ്സായശേഷം ന്യൂഡെൽഹിയിലെ ലേഡി ഹാർഡിഞ്ച്‌ മെഡിക്കൽ കോളേജിൽ 2 വർഷം ഫിസിയോളജി ട്യൂട്ടറായി. പാരീസ്‌ യൂണിവേഴ്‌സിറ്റി (​‍്യണവചപനവെഎപ ധവപനനപ ഫഎ റ്റമനവപ ശയനവപ)യിൽ നിന്ന്‌, പ്രത്യുല്‌പാദനശാസ്‌ത്രത്തിൽ, പ്രശസ്‌തമായ നിലയിൽ എം.ഫിൽ, ഡോക്‌ടർ ബിരുദങ്ങൾ നേടിയശേഷം പാരീസിലെ പ്രശസ്‌തമായ സെന്റ്‌ വിൻസെന്റ്‌ ഡി പോൾ ആശുപത്രിയിൽ പോസറ്റട്‌ ഡോക്‌ടറൽ ശാസ്‌ത്രജ്ഞനും റിസർച്ച്‌ കൺസൾട്ടന്റുമായി 4 വർഷം ജോലി നോക്കി.

കുവൈത്ത്‌ യൂണിവേഴ്‌സിറ്റി മെഡിക്കൽ ഫാക്കൽറ്റിയിൽ, ഒബ്‌സ്‌റ്റട്രിക്‌സ്‌ ആൻഡ്‌ ഗൈനക്കോളജി വിഭാഗത്തിൽ 6 വർഷത്തോളം അസിസ്‌റ്റന്റ്‌ പ്രൊഫസറായി ജോലി നോക്കിയ നന്ദകുമാർ, ന്യൂയോർക്ക്‌ മെഡിക്കൽ സെന്റർ എന്ന പ്രശസ്‌തമായ ആശുപത്രിയിൽ ഹ്രസ്വകാലം ഫാക്കൽറ്റി മെമ്പറും റിസർച്ച്‌ കൺസൾട്ടന്റുമായി ഉദ്യോഗം വഹിച്ചു. ഇപ്പോൾ കുവൈത്ത്‌ മെഡിക്കൽ കോളേജിൽ ഒബ്‌സ്‌റ്റട്രിക്‌സ്‌ ആൻഡ്‌ ഗൈനക്കോളജി വിഭാഗത്തിൽ അസോസിയേറ്റ്‌ പ്രൊഫസറാണ്‌. നിരവധി അന്താരാഷ്‌ട്ര കോൺഫറൻസുകളിൽ മനുഷ്യശരീരസാസ്‌ത്രസംബന്ധമായ പ്രബന്ധങ്ങളവതരിപ്പിച്ചിട്ടുണ്ട്‌. അന്താരാഷ്‌ട്ര ശാസ്‌ത്രമാസികകളിൽ ഇരുപതിലേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1996-ൽ ടിമിസോറ യൂണിവേർസിറ്റി അദ്ദേഹത്തെ ഓണററി ഡോക്‌ടർ ഓഫ്‌ മെഡിസിൻ ബിരുദം നല്‌കി ബഹുമാനിച്ചു. റ്റംൻഒ​‍്യ​‍്വ​‍േ ഋലൂന്ന​‍െ ഋലൂ വണ സേവപണസപ മണക ഫണരവണപപനവണര 1997 (4എല ഫകഭ ​‍്യ​‍േം) എന്ന പ്രശസ്‌തമായ റഫറൻസ്‌ ഗ്രന്ഥത്തിൽ പേരു ചേർക്കപ്പെട്ടിട്ടുണ്ട്‌.

മലയാളതിൽ 12 യാത്രാവിവരണഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്‌ എന്നതിനു പുറമെ, ഇംഗീഷിലേയും മലയാളത്തിലേയും എണ്ണപ്പെട്ട ദിനപത്രങ്ങളിൽ നിരവധി ശാസ്‌ത്രീയ ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

ഭാര്യ ഃ രതി. മക്കൾ ഃ നാരായണൻ, ഗണേഷ്‌

വിലാസം ഃ

ഡോ. നന്ദകുമാർ മൂർക്കത്ത്‌

പി.ഒ. വല്ലച്ചിറ, തൃശൂർ - 680562, കേരളം


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited