|
|
വിക്ടർ യൂഗോ
വിക്ടർ യൂഗോ
1802 ഫെബ്രുവരി 26ന് ഫ്രാൻസിലെ ബെസാങ്കോങ്ങിൽ ജനിച്ചു. നെപ്പോളിയന്റെ സൈന്യത്തിലെ ഒരു ജനറലായിരുന്ന ജോസഫ് ലിയോപ്പോൾഡ് സിഗിസ്ബർട് യൂഗോ ആയിരുന്നു പിതാവ്. പാരിസിൽ പഠിച്ചു. കവിതയും നാടകങ്ങളും നോവലുകളും വിമർശനങ്ങളുമെഴുതി. ഫ്രെഞ്ച് അക്കാദമി അംഗവും പ്രഭുസഭാംഗവുമായി. കവിയും നോവലിസ്റ്റുമെന്ന നിലയിൽ വമ്പിച്ച പ്രശസ്തി നേടി. പത്നി അഡെലെ ഫൗഷർ. അഞ്ചു സന്താനങ്ങളുണ്ടായി. ഒരു കുട്ടി ജനിച്ച ഉടനെ മരിച്ചു. 1868-ൽ ഭാര്യ മരിച്ചു. സന്താനങ്ങളും ഓരോരുത്തരായി മരിച്ചു. ജീവിതാന്ത്യം ഋഷിതുല്യനായി കഴിച്ചുകൂട്ടി. ദേശീയ ബഹുമതിയാർജിച്ചു. 1885 മെയ് 22-ന് മരിച്ചു.
|
|
|