അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി
തിരുവിതാംകൂർ രാജവംശജ. കാർത്തികതിരുനാൾ ലക്ഷ്മീഭായിയുടെയും കേണൽ ജി.വി. രാജയുടെയും പുത്രി. ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ അനന്തരവൾ. തിരുവനന്തപുരം വിമൻസ് കോളജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം. ഇംഗ്ലീഷിൽ ഇരുനൂറോളം കവിതകൾ രചിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലണ്ടനിലെയും മികച്ച പ്രതിഭകളുടെ സൃഷ്ടികൾ തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കാറുളള ‘പോയട്രി ക്വാർട്ടേർലി’യിൽ കവിത പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കുലദൈവമായ ശ്രീപത്മനാഭസ്വാമിയെക്കുറിച്ചും അമ്മാവനായ ശ്രീചിത്തിരതിരുനാളിനെക്കുറിച്ചുമുളള കവിതകളാണ് ആദ്യസമാഹാരമായ തിരുമുൽക്കാഴ്ച. സ്ഥലപുരാണം, ഐതിഹ്യം, സാമൂഹികശാസ്ത്രവീക്ഷണങ്ങൾ, ഭൂമിശാസ്ത്രപരമായ കാഴ്ചപ്പാടുകൾ, വാസ്തുശില്പകല, സാഹിത്യം, സംഗീതം, പൂജവിധികൾ, അനുഷ്ഠാനങ്ങൾ, അത്ഭുതങ്ങൾ, ക്ഷേത്രചരിത്രം ഇവയെല്ലാം ഉൾക്കൊളളുന്ന ശ്രീപത്മനാഭസ്വാമി ടെമ്പിൾ, ദ് ഡോൺ (മാക്മിലൻ പ്രസിദ്ധീകരണം), തുളസീഗാർലൻഡ് (തുളസീഹാരം) എന്നിവ മറ്റു കൃതികൾ.
വിലാസംഃ
കൗഡിയർ പാലസ്, കൗഡിയർ പി.ഒ.
തിരുവനന്തപുരം - 695 003