Sep 21 03:56:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊ. തൃക്കൊടിത്താനം ഗോപിനാഥൻനായർ

 


പ്രൊ. തൃക്കൊടിത്താനം ഗോപിനാഥൻനായർ

അദ്ധ്യാപകനും കവിയുമായിരുന്ന പളളിപ്പുറം വി.വേലായുധൻപിളളയുടെയും കെ. ലക്ഷ്‌മിക്കുട്ടിയമ്മയുടെയും മകനായി 1101 ചിങ്ങത്തിൽ ജനിച്ചു. തൃക്കൊടിത്താനത്തായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന്‌ പെരുന്ന എൻ.എസ്‌.എസ്‌. ഹൈസ്‌കൂളിലും ചങ്ങനാശ്ശേരി എസ്‌.ബി.കോളജിലും പഠിച്ചു. പ്രൈവറ്റായി മലയാളം എം.എ. ബിരുദം നേടി. 23-​‍ാമത്തെ വയസ്സിൽ എൻ.എസ്‌.എസ്‌. കോളജ്‌ അദ്ധ്യാപകനായി നിയമനം. വിശ്വസൗന്ദര്യം, നവദർശനം, അഞ്ജലി, അനുഭവങ്ങൾ, ചിന്താബിന്ദുക്കൾ, അർച്ചന, ശബരിഗിരീശചരിതം എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. എട്ടു വ്യാഖ്യാനഗ്രന്ഥങ്ങളും പ്രസിദ്ധീകൃതമായി.

ഭാര്യഃ രാജലക്ഷ്‌മീദേവി. മക്കൾഃ മഞ്ജുളാവേണുഗോപാൽ, രഞ്ഞ്‌ജിനി മുരളീധരൻ, ഡോ. മാലിനി ശ്രീകുമാർ, ശാലിനി.

വിലാസംഃ

തൃക്കൊടിത്താനം പി.ഒ.

ചങ്ങനാശ്ശേരി - 686105


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited