Nov 17 09:46:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. സതികുമാരൻ നായർ

പി. സതികുമാരൻ നായർ

1944-ൽ കോവളത്തിനടുത്തുളള കോളിയൂരിൽ ജനിച്ചു. തിരുവനന്തപുരം മഹാത്‌മാഗാന്ധി കോളജിൽനിന്ന്‌ ബോട്ടണിയിൽ ബി.എസ്‌സിയും യൂനിവേഴ്‌സിറ്റി കോളജിൽനിന്ന്‌ മലയാളത്തിൽ എം.എയും നേടി. ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേഷനിൽ അദ്ധ്യാപകനായി ചേർന്നു. വിശിഷ്‌ടാതിഥികളുടെ പരിഭാഷകൻ, ദ്വിഭാഷി, ലക്ഷദ്വീപ്‌ സാഹിത്യഅക്കാദമിയുടെ സ്‌ഥാപക സെക്രട്ടറി, അക്കാദമി പ്രസിദ്ധീകരണമായ ‘സാഗരകല’യുടെ എഡിറ്റർ, അഡ്‌മിനിസ്‌ട്രേഷന്റെ മുഖപത്രമായ ‘ലക്ഷദ്വീപ്‌ ടൈംസി’ന്റെ എഡിറ്റർ, ആന്ത്രോത്ത്‌ മഹാത്‌മാഗാന്ധി കോളജിന്റെ സ്‌ഥാപക പ്രിൻസിപ്പാൾ എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തനം. ദ്വീപുകളുടെ സാമൂഹിക, സാംസ്‌കാരിക കലാരംഗങ്ങളുമായി സുഹൃദ്‌ബന്ധം. ഇപ്പോൾ കടമത്ത്‌ ദ്വീപിലെ ഗവൺമെന്റ്‌ ജവഹർലാൽ നെഹ്‌റു കോളജിന്റെ പ്രിൻസിപ്പാൾ. മലയാളത്തിനും ഇംഗ്ലീഷിലുമായി നിരവധി ലേഖനങ്ങളും കഥകളും ബാലസാഹിത്യവും പ്രസിദ്ധീകരിച്ചു. അറബിക്കടലിലെ പവിഴദ്വീപുകൾ, ലക്ഷദ്വീപിലെ മലയാളം, സാഹസികയാത്രകൾ, ലക്ഷദ്വീപിലെ കഥാഗാനങ്ങൾ, ബബിൾഗം എന്നിവ കൃതികൾ.

ഭാര്യഃ ശൈലജ. മകൾഃ ബിത്ര എസ്‌. നായർ

വിലാസംഃ

പ്രിൻസിപ്പാൾ

ഗവഃ ജവഹർലാൽ നെഹ്രു കോളജ്‌

കടമത്ത്‌

ലക്ഷദ്വീപ്‌ - 682 556


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited