Nov 14 08:54:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശങ്കരൻ കോറോം

 


ശങ്കരൻ കോറോം

പയ്യന്നൂരിനടുത്ത്‌ കോറോം ഗ്രാമത്തിൽ ജനിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകളും കുറിപ്പുകളും എഴുതാറുണ്ട്‌. പതിനഞ്ചോളം കവിതാസമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ബാലകവിതകളുടെ ഒരു സമാഹാരം ‘ഉഷസ്സ്‌’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ജില്ല-സംസ്ഥാനതലത്തിൽ നടത്തിയ കവിതാമത്സരങ്ങളിൽ സമ്മാനാർഹനായിട്ടുണ്ട്‌. ‘ചേതന’, ‘കാഴ്‌ചപ്പാട്‌’ എന്നീ മിനി മാഗസിനുകളുടെ പത്രാധിപരും ‘നേര്‌’ എന്ന മിനിമാഗസിന്റെ പത്രാധിപസമിതിയംഗവുമായിരുന്നു.

കേരള യുവസാഹിത്യസംഘം മുൻ സംസ്ഥാന വൈഃപ്രസിഡണ്ട്‌, ബാലസാഹിത്യ കേന്ദ്ര സംസ്ഥാന കമ്മറ്റി, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മറ്റി എന്നീ നിലകളിൽ സാംസ്‌കാരിക പ്രവർത്തനം. 800ൽ അധികം വരുന്ന മലയാള പത്രമാസികകളുടെ ശേഖരണവുമുണ്ട്‌. പയ്യന്നൂരിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നു. വിവാഹിതൻ.

വിലാസംഃ

ചാലക്കോട്‌ പി.ഒ.

പയ്യന്നൂർ - 670 307


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited