Sep 24 15:07:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സനിൽ പി. തോമസ്‌

സനിൽ പി. തോമസ്‌

1959-ൽ കോട്ടയത്തിനടുത്ത്‌ കുമ്മനത്ത്‌ ജനിച്ചു.

പിതാവ്‌ ഃ യശഃശരീരനായ പി.കെ. തോമസ്‌.

മാതാവ്‌ ഃ ബേബി തോമസ്‌.

വാണിജ്യശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയശേഷം ബിസിനസ്‌ മാനേജ്‌മെന്റ്‌ പഠിച്ചു; പഠിപ്പിച്ചു.

1976 മുതൽ സ്‌പോർട്‌സ്‌ ലേഖകനായി പ്രവർത്തിച്ചുവരുന്നു.

1981-ൽ ഫെഡറൽ ബാങ്കിലെ ജോലി ഉപേക്ഷിച്ചു;

1987 മുതൽ മലയാള മനോരമയിൽ പത്രാധിപസമിതിയംഗം.

1994-ൽ ജപ്പാനിലെ ഹിരോഷിമയിലും 1998-ൽ തായ്‌ലൻഡിലെ ബാങ്കോക്കിലും നടന്ന ഏഷ്യൻ ഗയിംസും 1996-ൽ യു.എസ്‌.എ.യിലെ അറ്റ്‌ലാന്റയിൽ നടന്ന ഒളിംപിക്‌സും റിപ്പോർട്ടു ചെയ്‌തു.

സംസ്‌ഥാനത്തെ മികച്ച സ്‌പോർട്‌സ്‌ ലേഖകനുളള കേരള സ്‌പോർട്‌സ്‌ കൗൺസിൽ അവാർഡ്‌ 1991, ‘93, ’96 വർഷങ്ങളിൽ നേടി.

സ്‌പോർടസ്‌ ജേർണലിസത്തിലെ മികവിനുളള മുഷ്‌താഖ്‌ അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌.

സിംഗപ്പൂർ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്‌. സ്‌പോർട്‌സ്‌ ലേഖകരുടെ ആഗോളസംഘടനയായ ം​‍്വധ​‍േ-ൽ അംഗം.

ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ, കായിക കേരളം ഇന്നലെ, ഇന്ന്‌, നാളെ, ഗെയിംസ്‌ നിയമങ്ങളും സാങ്കേതികവശങ്ങളും, ട്രാക്ക്‌ ആൻഡ്‌ ഫീൽഡ്‌ അത്‌ലറ്റിക്‌സ്‌, കളിക്കളത്തിന്റെ കഥ, ഒളിംപിക്‌സിന്റെ കഥ, കടലിലെ കടുവ, സ്‌പോർട്‌സ്‌ ക്വിസ്‌, പന്ത്രണ്ട്‌ ബാലകളികൾ, ഏഷ്യൻ ഗെയിംസ്‌, ക്ലാസ്സ്‌ റൂം മാജിക്‌, ഓഷോ രജനീഷ്‌, ഉപന്യാസമാലിക (ജൂനിയേഴ്‌സ്‌), ഉപന്യാസമാലിക (സീനിയേഴ്‌സ്‌)​‍്‌, പ്രസംഗസഹായി (ജൂനിയേഴ്‌സ്‌), പ്രസംഗസഹായി (സീനിയേഴ്‌സ്‌), ലോകകപ്പ്‌ ക്രിക്കറ്റ്‌, പതിനഞ്ച്‌ ബാലകളികൾ, ക്രിക്കറ്റ്‌ എൻസൈക്ലോപീഡിയ, കുട്ടികൾക്ക്‌ 25 കളികൾ, സോണിയാ ഗാന്ധി, എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

‘കായിക കേരളചരിത്രം’ ഉടനെ പുറത്തിറങ്ങും.

ഭാര്യ ഃ സുജ. കുട്ടികൾ ഃ നീത്‌, നിർമൽ

വിലാസം ഃ മര്യാത്തുരുത്ത്‌ പി.ഒ., കോട്ടയം - 686027


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited