സിസിലിയാമ്മ പെരുമ്പനാനി
കോട്ടയം ജില്ലയിലെ നെടുംകുന്നത്തു ജനിച്ചു. മാതാപിതാക്കൾഃ കുമ്പിൾവേലിൽ ഇ.കെ.സഖറിയാസും സാറാമ്മ പാലാക്കുന്നേലുമാണ് മാതാപിതാക്കൾ. നെടുംകുന്നത്തു സെന്റ് തേരീസാസിലും മുവാറ്റുപുഴ നിർമ്മലാ കോളജിലും പഠിച്ചു. ഹൈദരാബാദിലും മദ്രാസിലും കോയമ്പത്തൂരുമായി പഠനം പൂർത്തിയാക്കി. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഇംഗ്ലീഷദ്ധ്യാപികയായി 31 വർഷം ജോലി ചെയ്തു. കോയമ്പത്തൂരെ ലിസ്യു ഹയർ സെക്കൻഡറിയിൽനിന്നു വിരമിച്ച് ഇപ്പോൾ ഭർത്താവുമൊത്ത് വഴിത്തലയിൽ താമസം. ഹൈസ്കൂൾ വിദ്യാർത്ഥിനിയായിരിക്കുമ്പോഴേ ആനുകാലികങ്ങളിൽ എഴുതിത്തുടങ്ങി. ചെറുകഥകൾ, ലേഖനങ്ങൾ, നിരൂപണങ്ങൾ തുടങ്ങിയവ തുടർപംക്തിയായും അല്ലാതെയും ധാരാളമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ മഹിളാസംഘടനകൾക്കു ചുമതല വഹിച്ചിട്ടുണ്ട്. കോയമ്പത്തൂർ മലയാളി സമാജം വനിതാവിഭാഗത്തിന്റെ ചെയർ പേഴ്സണായി ഏഴു വർഷത്തിനുശേഷം വിരമിച്ചു. ഇംഗ്ലണ്ട്, ആസ്ത്രേലിയ, അമേരിക്ക എന്നിവിടങ്ങൾ സന്ദർശിച്ചശേഷം ഇപ്പോൾ ഒരു യാത്രാവിവരണം തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.
ഭർത്താവ്ഃ പി.എ.ജോൺ പെരുമ്പനാനി.
മക്കൾഃ ഡോ. ജോവാൻ ഫ്രാൻസിസ് അറയ്ക്കൽ, ഡോ. അബി ജോൺ (രണ്ടുപേരും ആസ്ത്രേലിയയിൽ).
വിലാസംഃ
വഴിത്തല പി.ഒ.
തൊടുപുഴ - 685 583