Sep 20 07:26:42 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.വി. കുഞ്ഞുരാമൻ

സി.വി. കുഞ്ഞുരാമൻ

ജനനംഃ 1871 ഫെബ്രുവരി 21-ന്‌ കൊല്ലം ജില്ലിലെ മയ്യനാട്ട്‌. പിതാവ്‌ഃ വേലായുധൻ. മാതാവ്‌ഃ കുഞ്ഞിച്ചാളി. വിദ്യാഭ്യാസംഃ മയ്യനാട്‌ എൽ.എം.എസ്‌ സ്‌കൂളിലും കൊല്ലം ഗവൺമെന്റ്‌ ഇംഗ്ലീഷ്‌ സ്‌കൂളിലും. എട്ടാം സ്‌റ്റാൻഡേർഡിൽ വച്ച്‌ പഠിപ്പവസാനിപ്പിക്കേണ്ടിവന്നു.

കേരളകൗമുദി സ്ഥാപകൻ, ആധുനിക മലയാളഗദ്യത്തിന്റെ ശില്‌പി, സാമൂഹ്യ വിപ്ലവകാരി, നവോത്ഥാന നായകൻ, ശ്രീമൂലം പ്രജാസഭാംഗം, രാഷ്‌ട്രീയ തന്ത്രജ്ഞൻ, നർമ്മരസികൻ എന്നീ നിലകളിൽ യശസ്സു നേടി. സ്വപ്രയത്‌നംകൊണ്ട്‌ ധാരാളം വായിച്ച്‌ സമുന്നതനായ ഒരു പണ്ഡിതനായിരിത്തീർന്നു അദ്ദേഹം. പരവൂർ കേശവനാശാന്റെ പത്രാധിപത്യത്തിൽ നടന്നുവന്നിരുന്ന ‘സുജനാനന്ദിനി’ യിലാണ്‌ സി.വിയുടെ കവിതകളും ലേഖനങ്ങളും ആദ്യം പ്രകാശിതമായത്‌. ആദ്യം പ്രസിദ്ധീകൃതമായ സി.വിയുടെ സമ്പൂർണകൃതി 1078ൽ പുറത്തുവന്ന വാല്‌മീകിരാമായണം ഗദ്യമായിരുന്നു. അതിനുശേഷം വ്യാസഭാരതം, പഞ്ചവടി തുടങ്ങിയവ രചിച്ചു. കൊല്ലവർഷം 1080 ൽ സി.വി. അഭിഭാഷകവൃത്തിയിൽ പ്രവേശിച്ചു.

ഭാര്യഃ കൊച്ചിക്ക.

മക്കൾഃ സി. കേശവന്റെ ഭാര്യ വാസന്തി, കെ.ദാമോദരൻ, പത്രാധിപർ കെ. സുകുമാരൻ

1949 ഏപ്രിൽ 10-നു അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited