Sep 25 16:14:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഒ.വി. വിജയൻ

 

By the same author


ഒ.വി. വിജയൻ

ഒ.വി. വിജയൻ

ഊട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ. 1931-ൽ പാലക്കാട്‌ ജില്ലയിലെ മണലിയിൽ ജനിച്ചു. അച്‌ഛൻ മലബാൽ സ്‌പെഷ്യൽ പോലീസിൽ സുബേദാർ മേജറായിരുന്ന ഒ. വേലുക്കുട്ടി. അമ്മ ഃ തച്ചമൂച്ചിക്കൽ കമലാക്ഷി. മദ്രാസ്‌ പ്രസിഡൻസി കോളജിൽനിന്ന്‌ ഇംഗ്ലീഷിൽ എം.എ. (1954) പാസായശേഷം കോളജ്‌ അധ്യാപകനായി. പിന്നീട്‌ ശങ്കേഴ്‌സ്‌ വീക്‌ലിയിലും (1958) പേട്രിയറ്റ്‌ ദിനപത്രത്തിലും (1963) ജോലി ചെയ്‌തു. 1967 മുതൽ സ്വതന്ത്ര ലേഖകനായി. ഫാർ ഈസ്‌റ്റേൺ ഇക്കണോമിക്‌ റിവ്യൂ(ഹോങ്കോങ്ങ്‌), പൊളിറ്റിക്കൽ അറ്റ്‌ലസ്‌, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്‌ക്കുവേണ്ടി കാർട്ടൂണുകൾ വരച്ചു. ഗുരുസാഗരത്തിന്‌ 1990ൽ കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും 1991-ൽ വയലാർ അവാർഡും, ഖസാക്കിന്റെ ഇതിഹാസത്തിന്‌ 1992-ൽ മുട്ടത്തുവർക്കി അവാർഡും ലഭിച്ചു. ധർമപുരാണം (1985), മധുരം ഗായത്രി (1990), പ്രവാചകന്റെ വഴി (19992), തലമുറകൾ (1997), വിജയന്റെ കഥകൾ (1978), ഒരു നീണ്ട രാത്രിയുടെ ഓർമ്മയ്‌ക്കായി (1979), അശാന്തി (1985), ബാലബോധിനി (1985), കടൽത്തീരത്ത്‌ (1988), കാറ്റുപറഞ്ഞ കഥ (1989), പൂതപ്രബന്ധവും മറ്റു കഥകളും (1993), കുറേ കഥാബീജങ്ങൾ (1996), ഘോഷയാത്രയിൽ തനിയെ (1987), ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ (1987), സന്ദേഹിയുടെ സംവാദം (1988), വർഗസമരം സ്വത്വം 91988), ഹൈന്ദവനും അതിഹൈന്ദവനും (1998), ഇതിഹാസത്തിന്റെ ഇതിഹാസം (1989), കുറിപ്പുകൾ (1988), എന്റെ ചരിത്രാന്വേഷണ പരീക്ഷകൾ (1989) എന്നിവയാണ്‌ മറ്റു കൃതികൾ. ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്‌ത കൃതികൾ ആഫ്‌ടർ ദ ഹാങ്ങിങ്ങ്‌ ആൻഡ്‌ അദർ സ്‌റ്റോറീസ്‌, സാഗ ഒഫ്‌ ധർമപുരി (ധർമപുരാണം), ലൈജൻഡ്‌സ്‌ ഒഫ്‌ ഖസാക്ക്‌ (ഖസാക്കിന്റെ ഇതിഹാസം), ഇൻഫിനിറ്റി ഒഫ്‌ ഗ്രെയ്‌സ്‌ (ഗുരുസാഗരം) എന്നിവയാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited