Sep 23 00:00:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
യശ്‌പാൽ

യശ്‌പാൽ

ശ്രീ. യശ്‌പാൽ 1903 ഡിസംബർ മൂന്നാംതീയതി പഞ്ചാബിലെ ഫിറോസ്‌പൂരിലാണ്‌ ജനിച്ചത്‌. മാതൃഭാഷാ ഡോഗ്രി. മെട്രിക്കുലേഷൻ പരീക്ഷ പാസ്സായിക്കഴിഞ്ഞ്‌ ലാലാലജ്‌പത്‌റായിയുടെ നാഷണൽ കോളേജിൽ ചേർന്നു. ബി.എ. ജയിച്ചതിനുശേഷം കുറച്ചുനാൾ അദ്ധ്യാപകവൃത്തിയുമായി നടന്നു. പിന്നീട്‌ ഭഗത്‌സിങ്ങിന്റെയും സുഖദേവിന്റെയും നേതൃത്വത്തിൽ ആരംഭിച്ചിരുന്ന ‘നവ ജവാൻ ഭാരതീയ യുവജനസഭ’യെന്ന വിപ്ലവസംഘടനയിൽ പ്രവർത്തിക്കാൻ വേണ്ടി അദ്ധ്യാപകപ്പണിയുപേക്ഷിച്ചുപോന്നു.

1929-ൽ ഇൻവിൻപ്രഭു സഞ്ചരിച്ചിരുന്ന തീവണ്ടിക്കു ബോംബുവെച്ചസംഘത്തിന്റെ പ്രധാന സൂത്രധാരൻ യശ്‌പാലായിരുന്നു. 1932 ജനുവരി 23-​‍ാം തീയതി അലഹബാദിലെ രഹസ്യസങ്കേതത്തിൽ വച്ചു പോലീസ്‌ കസ്‌റ്റഡിയിലാവുകയും പതിനാലുകൊല്ലത്തെ തടവുശിക്ഷയും നൽകി. യശ്‌പാൽ പുറത്തിറങ്ങി വിപ്ലവം എന്ന മാസിക തുടങ്ങി. ആ മാസികയിൽകൂടി അദ്ദേഹത്തിന്റെ ആദ്യത്തെ നോവൽ വിപ്ലവകാരി പുറത്തുവന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ കഥ പുറത്തുവന്നത്‌ 1924-ലാണ്‌. കിളിക്കൂടിന്റെ പറക്കൽ, ജ്‌ഞ്ഞാനദാനം, അഭിശപ്‌തർ തുടങ്ങിയ കഥാസമാഹാരങ്ങളും ദാദാ കോമ്രേഡ്‌, രാജ്യദ്രോഹി, നിറം പിടിപ്പിച്ച നുണകൾ തുടങ്ങിയ പതിനൊന്നു നോവലുകളും എഴുതിയിട്ടുണ്ട്‌. കൂടാതെ എട്ടൊമ്പതു യാത്രാവിവരണങ്ങളും, ന്യായത്തിന്റെ പോസ്‌റ്റ്‌മോർട്ടം, ലഹരിയുടെ കഥകളെന്ന ഏകാങ്ക സമാഹാരവും എഴുതിയിട്ടുണ്ട്‌. 1976 ഡിസംബർ ഇരുപത്തിയാറാം തീയതി അദ്ദേഹം അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited