Nov 16 06:46:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എഴുമറ്റൂർ രാജരാജവർമ്മ

ഡോ.എഴുമറ്റൂർ രാജരാജവർമ്മ

1953 മെയ്‌ 20ന്‌ പത്തനംതിട്ട ജില്ലയിൽ മുല്ലപ്പളളി താലൂക്കിലെ എഴുമറ്റൂർ ഗ്രാമത്തിൽ ചെങ്ങഴശ്ശേരി കോയിക്കലിൽ ജനിച്ചു. പിതാവ്‌ഃ പി.ആർ. ഉദയവർമ്മ. മാതാവ്‌ഃ സി.കെ. രുഗ്‌മിണിത്തമ്പുരാട്ടി. എഴുമറ്റൂർ ഗവ.ഹൈസ്‌കൂൾ, വായ്‌പൂര്‌ എൻ.എസ്‌.എസ്‌. ഹൈസ്‌കൂൾ, ചേർത്തല എൻ.എസ്‌.എസ്‌. കോളേജ്‌, തേവര സേക്രഡ്‌ ഹാർട്ട്‌ കോളെജ്‌, തിരുവനന്തപുരം ഗവ. ലോകോളെജ്‌, വിദ്യാധിരാജാ പോസ്‌റ്റ്‌ ഗ്രാഡ്വേറ്റ്‌ സ്‌റ്റഡി സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. രസതന്ത്രത്തിലും നിയമത്തിലും ബിരുദങ്ങൾ. സാമൂഹിക ശാസ്‌ത്രത്തിലും മലയാളസാഹിത്യത്തിലും ബിരുദാനന്തര ബിരുദങ്ങൾ. ‘പ്രാചീന കേരള കവികളെക്കുറിച്ചുളള ഐതിഹ്യങ്ങളും അവയുടെ സാഹിത്യ വിമർശനമൂല്യവും’ എന്ന ഗവേഷണ പ്രബന്ധത്തിന്‌ കേരള സർവകലാശാലയിൽ നിന്ന്‌ പി.എച്ച്‌.ഡി. ബിരുദം. ബ്രോഡ്‌കാസ്‌റ്റിംഗ്‌, പബ്ലിക്‌ റിലേഷൻസ്‌ ആന്റ്‌ അഡ്വർടൈസിംഗ്‌ എന്നിവയിൽ ഡിപ്ലോമകൾ.

കവിത, ശാസ്‌ത്രം, വിമർശനം, പഠനം, ബാലസാഹിത്യം, ജീവചരിത്രം, നവസാക്ഷര സാഹിത്യം എന്നിങ്ങനെ വിവിധശാഖകളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധപ്പെടുത്തി. സൈകതഭൂവിൽ, വിലാപകാവ്യ പ്രസ്‌ഥാനം, ഭാരതീയ സാഹിത്യം, വിശ്വസാഹിത്യം, നമസ്‌കാരം നമസ്‌കാരമേ, ബല്ലാലകവിയുടെ ഭോജപ്രബന്ധം, പടയണിപ്പാട്ടും നതോന്നതയും മറ്റും, എൻ.കൃഷ്‌ണപിളള, എൻ. കൃഷ്‌ണപിളള (മോണോഗ്രാഫ്‌), മനസ്സിന്റെ വിശപ്പും മലയാളത്തിന്റെ രുചിയും, നിധിദ്വീപ്‌, ഗളിവറുടെ സഞ്ചാരങ്ങൾ, കവികളും കഥകളും, ശിശുഗീതങ്ങൾ, ശരീരരസതന്ത്രം, വെളിച്ചത്തിലേക്ക്‌, ഓണത്തിന്റെ കഥ, നാടൻപാട്ടിന്റെ കൂടെ, ഒളിയെനോക്കി എന്നിവയാണ്‌ മുഖ്യ കൃതികൾ.

എൻ. കൃഷ്‌ണപിളള എന്ന കൃതിക്ക്‌ നല്ല ജീവചരിത്രത്തിനുളള പി.കെ. പരമേശ്വരൻനായർ അവാർഡ്‌ ലഭിച്ചു. എൻ. കൃഷ്‌ണപിളളയുടെ ചരമാനന്തര പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററും പ്രൊഫ.എൻ.കൃഷ്‌ണപിളള ഫൗണ്ടേഷന്റെ സെക്രട്ടറിയും. ലോക്കൽ ഫണ്ട്‌ ഓഡിറ്റു വകുപ്പിൽ ഓഡിറ്ററായിരുന്നു. 1985 മുതൽ ‘സർവവിജ്‌ഞ്ഞാനകോശം’ പത്രാധിപസമിതി അംഗം. മികച്ച സേവനത്തിന്‌ ക്യാഷ്‌ അവാർഡും ഗുഡ്‌ സർവീസ്‌ എൻട്രിയും.

ഭാര്യഃ ഡി. ഇന്ദിരാഭായി. മക്കൾഃ രജി, രശ്‌മി.

വിലാസംഃ

കോവിലകം

വഴുതക്കാട്‌

എം.പി.അപ്പൻ നഗർ

തിരുവനന്തപുരം-14.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited