Nov 17 20:17:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇ.എം. അഷ്‌റഫ്‌

ഇ.എം. അഷ്‌റഫ്‌

കണ്ണൂരിലെ കടലായി ഗ്രാമത്തിൽ ജനിച്ചു. കെ.പി. മൊയ്‌തുവിന്റെയും ഇ. ആയിശബിയുടെയും മകൻ. ബി.എസ്‌സി. (സുവോളജി), എം.എ. (മലയാളം), ജേണലിസത്തിൽ ഡിപ്ലോമ. കേരളകൗമുദിയിൽ 10 വർഷമായി പ്രവർത്തിക്കുന്നു. ഇപ്പോൾ കണ്ണൂരിൽ സീനിയർ റിപ്പോർട്ടർ. കലാകൗമുദിയിൽ എഴുതാറുണ്ട്‌. മലയാള മനോരമ, മാതൃഭൂമി, മലയാളനാട്‌, ദേശാഭിമാനി, ചന്ദ്രിക തുടങ്ങിയ ആനുകാലികങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തുന്നു. ഫിലിം അവബോധം, കുഞ്ഞായൻ കഥകൾ എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു. ബഷീറിന്റെ ഐരാവതങ്ങൾ ടി.പത്‌മനാഭൻ-കലയും ജീവിതവും, കേരളീയ കഥകൾ എന്നിവ എഡിറ്റ്‌ ചെയ്‌തു. കോയമ്പത്തൂർ സി.എച്ച്‌. സ്‌മാരക അവാർഡും, മദ്യനിരോധന സമിതിയുടെ ഫാദർ തൈത്തോട്ടം എൻഡോവ്‌മെന്റും ലഭിച്ചു. ഗവേഷണത്തിന്‌ കേന്ദ്രസർക്കാരിന്റെ ഫെല്ലോഷിപ്പിന്‌ അർഹനായിട്ടുണ്ട്‌. നാലുവർഷം കേരള സർക്കാരിന്റെ പത്ര ഉപദേശക സമിതിയിലും രണ്ട്‌ വർഷം ദൂരദർശൻ ഉപദേശക സമിതിയിലും അംഗമായിരുന്നു. കണ്ണൂർ പ്രസ്സ്‌ ക്ലബ്ബിന്റെ സെക്രട്ടറിയായിരുന്നു. ഇപ്പോൾ പ്രസിഡന്റ്‌.

ഭാര്യഃ ജബീന. മക്കൾഃ സുബിൻ, സേബ.

വിലാസംഃ

സ്വപ്‌നഗൃഹം

പാറക്കണ്ടി

കണ്ണൂർ-670 001


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited