Nov 14 08:48:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.കെ. ശ്രീനിവാസൻ (ശ്രീനി)

 

By the same author


ഡോ.കെ. ശ്രീനിവാസൻ (ശ്രീനി)

കൊല്ലം ജില്ലയിൽ മയ്യനാട്‌ ഗ്രാമത്തിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനനം. മയ്യനാട്ടും പരവൂരിലും സ്‌കൂൾ വിദ്യാഭ്യാസം. കോളേജ്‌ വിദ്യാഭ്യാസം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. അവിടെത്തന്നെ ഇംഗ്ലീഷ്‌ ഡിപ്പാർട്ടുമെന്റിൽ ലക്‌ചററും പ്രൊഫസറുമായി ദീർഘകാലം പ്രവർത്തിച്ചു. അമേരിക്കൻ നോവലിസ്‌റ്റും നോബൽസമ്മാനജേതാവുമായ ജോൺസ്‌റ്റെയിൻ ബെക്കിന്റെ നോവലുകളിലെ വ്യക്‌തിസ്വരൂപ സങ്കല്പത്തെപ്പറ്റി സമർപ്പിച്ച ഗവേഷണപ്രബന്ധത്തിന്‌ കേരളസർവകലാശാലയിൽ നിന്ന്‌ പി.എച്ച്‌.ഡി. ബിരുദം ലഭിച്ചു.

ശ്രീനിയുടെ എണ്ണമറ്റ ലേഖനങ്ങൾ വിവിധ ആനുകാലികങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ജീവചരിത്രങ്ങൾ, ലേഖനസമാഹാരങ്ങൾ, പഠനങ്ങൾ, ചെറുകഥകൾ, വിവർത്തനങ്ങൾ ഉൾപ്പെടെ ചെറുതും വലുതുമായ ഇരുപതിലേറെ കൃതികൾ മലയാളത്തിൽ പ്രസിദ്ധപ്പെടുത്തി. ഇംഗ്ലീഷിൽ നാല്‌ കൃതികൾ.

ഭാര്യഃ പ്രൊഫ.ജെ.ഇന്ദിര. മക്കൾഃ രാജീവ്‌ ശ്രീനിവാസൻ, ഡോ. ജയാഗൗതമൻ.

വിലാസംഃ

ജയശ്രീ,

പാർവതിനഗർ

കവടിയാർ

തിരുവനന്തപുരം -695 003.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited