Nov 13 21:17:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചങ്ങമ്പുഴ കൃഷ്‌ണപിളള

 

By the same author


ചങ്ങമ്പുഴ കൃഷ്‌ണപിളള

ചങ്ങമ്പുഴ എറണാകുളം ജില്ലയിൽ ഇടപ്പളളി ഗ്രാമത്തിലെ ചങ്ങമ്പുഴ തറവാട്ടിൽ 1911 ഒക്‌ടോബർ 11-നു ജനിച്ചു. അമ്മഃ ചങ്ങമ്പുഴ ഭവനത്തിൽ ശ്രീമതി പാറുക്കുട്ടിയമ്മ. അച്‌ഛൻഃ മട്ടാഞ്ചേരി തെക്കേടത്ത്‌ നാരായണമേനോൻ. 1917-ൽ ഇടപ്പളളിയിലെ പ്രൈമറി സ്‌ക്കൂളിൽ ചേർന്നു. ഇടപ്പളളി ശ്രീകൃഷ്‌ണവിലാസം ഇംഗ്ലീഷ്‌ മീഡിയം സ്‌ക്കൂൾ, ആലുവ സെന്റ്‌ മേരി സ്‌ക്കൂൾ, എറണാകുളം ഗവൺമെന്റ്‌ ഹൈസ്‌ക്കൂൾ, സെന്റ്‌ ആൽബർട്‌സ്‌ ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിൽ സ്‌ക്കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്‌ സ്‌ക്കൂളിൽ പഠിച്ച്‌ ഇന്റർ മീഡിയറ്റ്‌ പരീക്ഷ പാസായി. തിരുവനന്തപുരം ആർട്ട്‌സ്‌ കോളെജിൽ പഠിച്ച്‌ ബി.എ. ഓണേഴ്‌സ്‌ ജയിച്ചു. മലയാളഭാഷയും സാഹിത്യവുമായിരുന്നു ഐച്ഛികം. പ്രൈമറി ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ കവിത എഴുതിതുടങ്ങി.

കവിതയും ജീവിതവും തമ്മിൽ കാവ്യസംസ്‌ക്കാരവും വ്യക്‌തിത്വവും തമ്മിൽ സാത്മ്യം പ്രാപിച്ച അപൂർണ്ണമായൊരു കൃതി, ബാഷ്‌പാഞ്ജലി 1934-ൽ പ്രസിദ്ധപ്പെടുത്തി. നാല്പത്തിനാലു കവിതാഗ്രന്ഥങ്ങളും പതിമൂന്നു ഗദ്യ കൃതികളുമായി അമ്പത്തിയേഴു ഗ്രന്ഥങ്ങൾ ഹ്രസ്വമായൊരു ജീവിതകാലത്തിനുളളിൽ പ്രതിഭാശാലിയായ ചങ്ങമ്പുഴ മലയാളത്തിനു നൽകി.

വിദ്യാഭ്യാസത്തിനുശേഷം കുറച്ചുനാൾ കായങ്കുളം എക്‌സൽ സിയർ എന്ന ട്യൂട്ടോറിയൽ സ്ഥാപനത്തിൽ അദ്ധ്യാപകനായി.

1940 മേയ്‌ 9ന്‌ ചങ്ങമ്പുഴ വിവാഹിതനായി. ഇവലവുങ്കൽ എസ്‌.കെ. ശ്രീദേവിയായിരുന്നു

ഭാര്യ. മക്കൾഃ ശ്രീകുമാർ, അജിത. 1948 ജൂൺ 17നു അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited