Nov 18 13:09:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആർ. ഗോപിനാഥൻ

ആർ. ഗോപിനാഥൻ

കൗമുദി വാരികയിലൂടെ സാഹിത്യപ്രവർത്തനം ആരംഭിച്ചു. തുടർന്ന്‌ വിവിധ പ്രസിദ്ധീകരണങ്ങളിൽ കവിതകളും ലേഖനങ്ങളും സാഹിത്യ-സിനിമാ നിരൂപണങ്ങളും പ്രസിദ്ധീകരിച്ചു. കുറച്ചുകാലം പത്രപ്രവർത്തനത്തിലേർപ്പെട്ടു. ഇപ്പോൾ ഗ്രന്ഥരചനയിൽ ശ്രദ്ധ.

അടിയന്തിരാവസ്ഥയിൽ ‘ചുവർപരസ്യങ്ങൾ’ എന്ന കവിതാ സമാഹാരവും പിന്നീട്‌ ‘ലാവണ്യദർശനത്തിന്റെ പ്രശ്‌നങ്ങൾ’ എന്ന സൗന്ദര്യദർശന കൃതിയും പ്രസിദ്ധീകരിച്ചു. നിരഞ്ഞ്‌ജനയുടെ ‘ചിരസ്‌മരണ’ എന്ന നോവൽ ‘കയ്യൂരിന്റെ സന്ദേശ’മെന്ന പേരിൽ നാടകമാക്കി പ്രസിദ്ധീകരിച്ചു. ‘ബാബറി മസ്‌ജിദോ, രാമജന്‌മഭൂമിയോ’ എന്ന കൃതി എഡിറ്റുചെയ്‌തു. ‘സംസ്‌കൃതനാടകങ്ങളുടെ മലയാളവിവർത്തനങ്ങൾഃ കാളിദാസന്റെ അഭിജ്‌ഞ്ഞാനശാകുന്തളത്തെ ആധാരമാക്കി ഒരു വിലയിരുത്തൽ’ എന്ന പി.എച്ച്‌.ഡി. പ്രബന്ധം രചിച്ചു. 1998-ൽ ‘മൂടുമറന്ന മലയാള വിമർശം’ എന്ന സാഹിത്യ വിമർശകൃതി പ്രസിദ്ധീകരിച്ചു. കറുപ്പിന്റെ സൗന്ദര്യതത്വശാസ്‌ത്രത്തെപ്പറ്റി പുതിയ കൃതിയുടെ രചന പൂർത്തീകരിച്ചു. ഇപ്പോൾ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ പഠിപ്പിക്കുന്നു.

വിലാസംഃ

ശ്രീരാഘവം

റ്റി.സി.നമ്പർഃ 6&222-2

നേതാജി റോഡ്‌

വട്ടിയൂർക്കാവ്‌

തിരുവനന്തപുരം-13.

ഫോൺഃ 362924.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited