Nov 19 17:40:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇ.കെ. നായനാർ

ഇ.കെ. നായനാർ

കേരള മുഖ്യമന്ത്രിയും കമ്യൂണിസ്‌​‍്‌റ്റ്‌​‍്‌ പാർട്ടി നേതാവും. 1919 ഡിസംബർ 9-ന്‌ കണ്ണൂർ ജില്ലയിലെ കല്യാശ്ശേരിയിൽ ജനിച്ചു. മുഴുവൻ പേര്‌ ഏറമ്പാല കൃഷ്‌ണൻ നായനാർ. 1939-ൽ കമ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ ചേർന്നു. കർഷക, വ്യവസായ തൊഴിലാളികളെ സംഘടിപ്പിച്ച്‌ സമരത്തിനു നേതൃത്വം നല്‌കിക്കൊണ്ട്‌ പാർട്ടിപ്രവർത്തനമാരംഭിച്ചു. കയ്യൂർ, മൊറാഴ സമരങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്‌. 1940-ൽ ആറോൺ മിൽ തൊഴിലാളികളുടെ സമരത്തിനു നേതൃത്വം നല്‌കിയതിന്‌ പതിനൊന്നു വർഷം ജയിൽവാസമനുഭവിച്ചിട്ടുണ്ട്‌.

1967-ൽ പാലക്കാട്ടുനിന്ന്‌ ലോകസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1974-ൽ ഇരിക്കൂർനിന്നും 80-ലും 82-ലും മലമ്പുഴയിൽനിന്നും 87--ലും 91-ലും തൃക്കരിപ്പൂരിൽനിന്നും 96-ൽ തലശ്ശേരിയിൽനിന്നും കേരള നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

1972 മുതൽ 80 വരെ സി.പി.ഐ. (എം.) കേന്ദ്രകമ്മിറ്റി അംഗം. ‘ദേശാഭിമാനി’ ദിനപത്രത്തിന്റെ ചീഫ്‌ എഡിറ്ററായിരുന്നു. 1980 ജനുവരി 25 മുതൽ 1981 ഒക്‌ടോബർ 20 വരെയും 1987 മാർച്ച്‌ 27 മുതൽ 1991 ജൂൺ വരെയും 1996 മേയ്‌ മുതലും കേരള മുഖ്യമന്ത്രി. ഇംഗ്ലീഷിലുൾപ്പെടെ നിരവധി ലേഖനങ്ങളും 16 കൃതികളും രചിച്ചിട്ടുണ്ട്‌. മൈ സ്‌ട്രഗിൾസ്‌ ആത്‌മകഥയാണ്‌. അതിന്റെ മലയാള വിവർത്തനം സമരത്തീച്ചൂളയിൽ എന്ന പേരിൽ ഡി.സി. ബുക്‌സ്‌ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. എന്റെ ചൈന ഡയറി, മാർക്‌സിസം ഒരു മുഖവുര, അമേരിക്കൻ ഡയറി, വിപ്ലവാചാര്യന്മാർ, സാഹിത്യവും സംസ്‌കാരവും, ജയിലിലെ ഓർമ്മകൾ, ദോഹ ഡയറി എന്നിവയാണ്‌ മറ്റ്‌ പ്രധാന കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited