Nov 18 11:02:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.പി.വി. വേലായുധൻ പിളള

ഡോ.പി.വി. വേലായുധൻ പിളള

പാലാ പുന്നമറ്റത്തിൽ വെങ്കിടേശ്വരൻപിളളയുടെയും ആലുവാ വേട്ടുങ്കൽ പാർവതിപ്പിളളയുടെയും മകനായി 1931 ജൂണിൽ വൈക്കത്തു ജനിച്ചു. വൈക്കം, പാലാ, തൊടുപുഴ, കടനാട്‌, രാമപുരം എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. ആലുവാ യു.സി. കോളേജിൽ നിന്ന്‌ ബി.എസ്‌സിയും എറണാകുളം മഹാരാജാസ്‌ കോളേജിൽ നിന്ന്‌ മലയാളം ഐച്ഛികമായി എം.എയും ജയിച്ചു. പ്രാചീനമലയാളഗദ്യത്തിൽ ഗവേഷണം നടത്തി കേരളസർവകലാശാലയിൽ നിന്ന്‌ പി.എച്ച്‌.ഡി.ബിരുദം നേടി. ലിംഗ്വിസ്‌റ്റിക്‌സിൽ സർട്ടിഫിക്കറ്റുകളും തമിഴ്‌നാട്‌ ഗവൺമെന്റിന്റെ തമിഴ്‌ ഡിപ്ലോമയും എടുത്തിട്ടുണ്ട്‌.

അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തൂലികനാമം ആലുവാ പി.വി. കവിതയ്‌ക്ക്‌ 1952-ൽ സമസ്‌ത കേരള സാഹിത്യപരിഷത്തിൽ നിന്ന്‌ സ്വർണമെഡൽ ലഭിച്ചു.

കൃതികൾഃ ആണുങ്ങളില്ലാത്ത കൊറ വല്യകൊറ, പുതിയ ആകാശം തേടി, എന്താണു കവിത, നിരൂപണസാഹ്യം, വീണ്ടുവിചാരം, അസ്വസ്ഥതയുടെ നിറഭേദങ്ങൾ, മലയാളസാഹിത്യവിമർശനം, മധ്യകാല മലയാളം, ഐൻസ്‌റ്റെനെറ കഥ, എ.ആർ. രാജരാജവർമ്മ, ജീവിച്ചിടുന്നു മൃതിയിൽ, ഗുറജാഡ അപ്പാറാവു, സരോജിനി നായിഡു, മലയവിലാസം, വിശ്വരൂപം, നളിനീവ്യാഖ്യാനം, മണിപ്രവാളകവിത, മലയാളകവിത കൃഷ്‌ണഗാഥ വരെ.

വിലാസംഃ

സൂര്യകാന്തി,

ചിറക്കുളം,

തിരുവനന്തപുരം-1.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited