Nov 21 06:57:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നൂറനാട്‌ ഹനീഫ്‌

നൂറനാട്‌ ഹനീഫ്‌

ജനനംഃ ആലപ്പുഴ ജില്ലയിൽ നൂറനാടിനടുത്തുളള ആദിക്കാട്ടുകുളങ്ങരയിൽ വെട്ടത്തേത്തുവീട്ടിൽ 1935 ഫെബ്രുവരി 20ന്‌. പിതാവ്‌ഃ തമ്പിറാവുത്തർ. മാതാവ്‌ഃ സുലേഖ.

വിദ്യാഭ്യാസകാലത്ത്‌ കാർട്ടൂൺ രചനയിലും പ്രസംഗത്തിലും സംസ്‌ഥാനതല മത്സരങ്ങളിലും സമ്മാനം നേടിയിട്ടുണ്ട്‌. അധ്യാപകനും അധ്യാപകസംഘടനാ നേതാവുമായിരുന്നു. എസ്‌.പി.സി.എസ്‌. കേരള സാഹിത്യ അക്കാദമി, സമസ്‌തകേരള സാഹിത്യപരിഷത്ത്‌, കൊല്ലം പബ്ലിക്‌ ലൈബ്രറി & റിസർച്ച്‌ സെന്റർ എന്നിവയുടെ ഭരണസമിതിയിലും യുവകലാസാഹിതി സംസ്‌ഥാനക്കമ്മിറ്റിയിലും ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ ഉപദേശകസമിതിയിലും അംഗമായിരുന്നു. ധ്രുവസംഗമം, അതിരാത്രം, അഗ്‌നിമേഘം, താഴ്‌വരകളുടെ സ്വപ്‌നം, അടിമകളുടെ അടിമ, ചെല്ലക്കിളി ചെമ്മാനക്കിളി, തലസ്ഥാനം മുതൽ തലസ്ഥാനംവരെ തുടങ്ങി നോവൽ, ചെറുകഥ, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി മുപ്പതോളം കൃതികൾ. കേരളകൗമുദി റീഡേഴ്‌സ്‌ക്ലബ്‌ അവാർഡ്‌, ഗ്രാമശ്രീ അവാർഡ്‌, ട്വെന്റിയത്ത്‌ സെഞ്ചുറി ലിറ്ററസി അവാർഡ്‌ എന്നിവയ്‌ക്ക്‌ അർഹനായി.

ഭാര്യഃ അമീന. മകൻഃ അൻസാരി. മരുമകൾഃ ഷൈല.

വിലാസംഃ

സുലേഖ

കാങ്കത്തുമുക്ക്‌

കൊല്ലം - 691 012.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited