Sep 23 08:50:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിലാസിനി

വിലാസിനി

‘വിലാസിനി’ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന എം.കെ.മേനോൻ വടക്കാഞ്ചേരിയിലെ കരുമത്രയിൽ മൂർക്കനാട്ടു തറവാട്ടിൽ 1928 ജൂൺ 23-​‍ാം തീയതി ജനിച്ചു. എറണാകുളത്തും വടക്കാഞ്ചേരിയിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം, 1947 ൽ തൃശൂർ സെന്റ്‌ തോമസ്‌ കോളേജിൽനിന്ന്‌ ഗണിത ശാസ്‌ത്രത്തിൽ ബിരുദം നേടി. രണ്ടുകൊല്ലം കേരളത്തിൽ അദ്ധ്യാപകനായും നാലുകൊല്ലം ബോംബെയിൽ ഗുമസ്‌തനായും ജോലി നോക്കിയശേഷം 1953-ൽ സിംഗപ്പൂരിലേക്കു പോയി. അവിടെ ‘ഇന്ത്യൻ മൂവി ന്യൂസ്‌’ എന്ന ഇംഗ്ലീഷ്‌ മാസികയുടെ പത്രാധിപരായി പുതിയ ജീവിതം ആരംഭിച്ചു.

1965ൽ ‘നിറമുളള നിഴലുകൾ’ എന്ന നോവൽ പ്രസിദ്ധീകരിച്ചതോടെയാണ്‌ ശ്രദ്ധേയനായിത്തീർന്നത്‌. അത്‌ കേരള സാഹിത്യഅക്കാദമിയുടെ അവാർഡിനർഹമായി. തുടർന്നെഴുതിയ ‘ഇണങ്ങാത്ത കണ്ണികൾ’ എന്ന ദാർശനികനോവൽ രണ്ട്‌ അവാർഡുകൾ കരസ്ഥമാക്കി. ഊഞ്ഞാൽ, ചുണ്ടെലി, തുടക്കം, യാത്രാമുഖം എന്നിവയാണ്‌ അദ്ദേഹത്തിന്റെ ഇതര നോവലുകൾ. കൂടാതെ കവാബത്ത യസുനാറിയുടെ സഹശയനം, സാദിക്‌ ഹിദായത്തിന്റെ കുരുടൻ മൂങ്ങ, സ്‌പാനിഷ്‌ കൃതിയായ പെഡ്രോപരാമോ എന്നീ നോവലുകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. കൈത്തിരി, സ്വ.ലേ, പ്രത്യക്ഷവല്‌ക്കരണം-നോവലിൽ എന്നീ നാലു ഗ്രന്ഥങ്ങൾകൂടി അദ്ദേഹത്തിന്റെ വകയായിട്ടുണ്ട്‌. 1993 മെയ്‌ 15ന്‌ അദ്ദേഹം തൃശൂരിൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited