Nov 16 19:46:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.പി. ചന്ദ്രശേഖരൻ പിളള

എം.പി. ചന്ദ്രശേഖരൻ പിളള

ശ്രീ എം.പി. ചന്ദ്രശേഖരൻപിളള (1924-1999) പത്തനംതിട്ട ജില്ലയിലെ തിരുവല്ലായിൽ മണിമല തറവാട്ടിൽ ജനിച്ചു. വിദ്യാഭ്യാസം ചങ്ങനാശ്ശേരി എസ്‌.ബി.കോളേജിലും, മധുര അമേരിക്കൻ കോളേജിലും. തിരുവനന്തപുരം ലോ കോളജിൽ നിന്ന്‌ നിയമബിരുദം. 1946 ൽ വിവാഹിതനായി. 26-​‍ാം വയസ്സിൽ തിരുവല്ലാ മുനിസിപ്പാലിറ്റിയുടെ ചെയർമാനായി. 1954 ൽ തിരുവിതാംകൂർ-കൊച്ചി നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. എൻ.എസ്സ്‌.എസ്സ്‌ താലൂക്ക്‌ യൂണിയൻ പ്രസിഡന്റായും, ഡയറക്‌ടർ ബോർഡംഗമായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ക്രമേണ സമുദായിക രാഷ്‌ട്രീയരംഗങ്ങളിൽ നിന്നും വിരമിച്ചശേഷം കലാ-സാഹിത്യരംഗത്തേയ്‌ക്കും തുടർന്ന്‌ ആദ്ധ്യാത്‌മിക ജീവിതത്തിലേക്കും പ്രവേശിച്ചു.

ബാലസാഹിത്യത്തിലും ആദ്ധ്യാത്‌മിക സാഹിത്യത്തിലും പുനരാഖ്യാനങ്ങളിലൂടെ മലയാള സാഹിത്യത്തിന്‌ പല സംഭാവനകളും നൽകി. ‘മഹാഭാരതപീയൂഷം’ എന്ന പുനരാഖ്യാനകൃതി ഇവയിലൊന്നാണ്‌. 1986 മുതൽ ഈശ്വരചിന്തയിൽ മുഴുകി അദ്ദേഹം ആനന്ദാശ്രമത്തിൽ താമസമാക്കി. ഈ കാലഘട്ടത്തിലാണ്‌ നാലുവർഷത്തെ തപസ്യയിലൂടെ ‘ജ്ഞാനേശ്വരി’യുടെ മലയാള പരിഭാഷ പൂർത്തിയാക്കിയത്‌. മൂന്നു പതിപ്പുകളിലൂടെ ഈ ഗ്രന്ഥത്തിന്റെ 19,000 കോപ്പികൾ വിതരണം ചെയ്‌തു. കേന്ദ്രസാഹിത്യ അക്കാദമിയുടേതുൾപ്പെടെ പല പുരസ്‌ക്കാരങ്ങളും അതിന്‌ ലഭിക്കുകയും ചെയ്‌തു. ആനന്ദാശ്രമം സ്ഥാപകനായ പൂജ്യ സ്വാമി രാംദാസിന്റെ “ഈശ്വരനെ തേടി” മാതാജി കൃഷ്‌ണാഭായിയുടെ “ഗുരുകൃപ”, യു.എസ്സ്‌. രാമചന്ദ്രൻ രചിച്ച ‘സ്വാമി സച്ചിദാനന്ദ’ എന്നീ ഗ്രന്ഥങ്ങളും അദ്ദേഹം ഇംഗ്ലീഷിൽ നിന്ന്‌ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. ‘ജ്ഞാനഗീത’ എന്ന ആദ്ധ്യാത്‌മിക മാസികയ്‌ക്കും അദ്ദേഹം ജന്‌മം നൽകി. 1999 മാർച്ച്‌ മാസത്തിൽ അദ്ദേഹം ദിവംഗതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited