Nov 21 19:28:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നെല്ലിക്കൽ മുരളീധരൻ

നെല്ലിക്കൽ മുരളീധരൻ

കവിയും വിമർശകനും അധ്യാപകനും. 1948 ഡിസംബർ ഒന്നിന്‌ പത്തനംതിട്ട ജില്ലയിലെ നെല്ലിക്കൽ ഗ്രാമത്തിൽ ജനിച്ചു. അച്‌ഛൻഃ ടി.ജി. രാഘവൻപിളള. അമ്മഃ പി.പി. തങ്കമ്മ. 1972-ൽ പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജിൽനിന്ന്‌ ഒന്നാം ക്ലാസ്സിൽ എം.എ.ജയിച്ചു. കുറെനാൾ പത്രപ്രവർത്തനം. മട്ടന്നൂർ, നിലമേൽ, വാഴൂർ, ചങ്ങനാശേരി എൻ.എസ്‌.എസ്‌. കോളജുകളിലും തുടർന്ന്‌ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലും അധ്യാപനം.

1991-ൽ ‘ഹൈന്ദവപുരാവൃത്തങ്ങളുടെ ആവിഷ്‌കരണം മലയാള കാല്‌പനിക കവിതയിൽ’ എന്ന പ്രബന്ധത്തിന്‌ കേരള സർവകലാശാലയിൽനിന്നു പി.എച്ച്‌.ഡി. ലഭിച്ചു. മഹാത്‌മാഗാന്ധി സർവകലാശാലയിലും സംസ്‌കൃതസർവകലാശാലയിലും റിസർച്ച്‌ ഗൈഡാണ്‌. മഹാത്‌മാഗാന്ധി യൂനിവേഴ്‌സിറ്റിയിൽ മലയാളം ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ അംഗമായിരുന്നിട്ടുണ്ട്‌.

പുറപ്പാട്‌, ആത്‌മപുരാണം, കിളിവാതിൽ, ബലിഗാഥ, ചിത കടക്കുന്ന പക്ഷികൾ, ബോധിസത്വന്റെ ജന്‌മങ്ങൾ, പാണ്ടി (കവിതാസമാഹാരങ്ങൾ), നവീനകവിതകൾ, ഇടപ്പളളിയുടെ പദ്യകൃതികൾ (എഡിറ്റർ), സാഹിത്യശബ്‌ദാകരം (സാഹിത്യ സംജ്‌ഞ്ഞാനിഘണ്ടു), ആശാൻ കവിതഃ പുരാവൃത്തപഠനം, കവിതയിലെ പുതുവഴികൾ (വിമർശനം) എന്നിവ കൃതികൾ. കവിതകൾ ഇംഗ്ലീഷ്‌, ഹിന്ദി മുതലായ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. 1994-ൽ കേരള സാഹിത്യ അക്കാദമിയുടെ ഐ.സി.ചാക്കോ അവാർഡ്‌ സാഹിത്യശബ്‌ദാകാരത്തിന്‌ ലഭിച്ചു. പുറപ്പാടിന്‌ 1985-ലെ ഇടശ്ശേരി അവാർഡും.

ഭാര്യഃ സുഖദ. കുട്ടികൾഃ സ്‌മൃതി, സുരഭി, സാരംഗി.

വിലാസംഃ

കവിത, കോയിപ്പുറം

പത്തനംതിട്ട ജില്ല - 689 531


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited