Sep 24 23:12:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.എം. ചുമ്മാർ

കെ.എം. ചുമ്മാർ

ജനനംഃ 1933, മീനച്ചിൽ താലൂക്കിലെ വേഴാങ്ങാനംകരയിൽ. വിദ്യാഭ്യാസം പാലാ സെന്റ്‌ തോമസ്‌ കോളേജ്‌, പാലാ സെന്റ്‌ തോമസ്‌ ട്രെയിനിംഗ്‌ കോളേജ്‌. അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. 1988-ൽ റിട്ടയർ ചെയ്‌തു.

പ്രസിദ്ധീകൃതമായ ഗ്രന്ഥങ്ങൾഃ കേരളാ കോൺഗ്രസ്സ്‌ എങ്ങോട്ട്‌? മാർക്‌സിസ്‌റ്റുപാർട്ടിയും ആദർശനിഷ്‌ഠയും, ഇ.എം.എസിനും മാർക്‌സിസ്‌റ്റ്‌ പാർട്ടിയ്‌ക്കുമെതിരെ, തത്വാധിഷ്‌ഠിതരാഷ്‌ട്രീയത്തിന്റെ മറുപുറം, ക്വിറ്റിന്ത്യാ സമരവും കമ്യൂണിസ്‌റ്റ്‌ പാർട്ടിയും, ഇ.എം.എസ്സിന്റെ ഇസം, കൃഷ്‌ണപിളളയെ കടിച്ച പാമ്പ്‌ ആര്‌?. എം.പി. പോളിന്റെ “തലരനായും മറ്റും”എന്ന ഗ്രന്ഥം അവതാരിക എഴുതി എഡിറ്റു ചെയ്‌ത്‌ പ്രസിദ്ധീകരിച്ചു.

ഇന്ത്യൻ കമ്യൂണിസത്തിലെ യുദ്ധകാണ്‌ഡം, സോഷ്യലിസം ഒരു പഠനം, സിൻഡിക്കേറ്റിന്റെ പൂർവ്വചരിത്രം, കോൺഗ്രസ്സാണോ മുഖ്യശത്രു?, എന്താണു ഫാസിസം ആരാണു ഫാസിസ്‌റ്റ്‌, ഫാസിസ്‌റ്റു വിരുദ്ധസമരവും ഇടതുപക്ഷ ഐക്യവും, പുന്നപ്ര വയലാറും സ്വാതന്ത്ര്യസമരമോ, ആർ.എസ്‌.എസിനെ മനസ്സിലാക്കുക ചെറുക്കുക, 42-ലെ കമ്യൂണിസ്‌റ്റു വഞ്ചന, ആവിവണ്ടിയിൽ നിന്ന്‌ അരക്കില്ലത്തിലേയ്‌ക്ക്‌, നായനാരും ഗൗരിയമ്മയുമില്ലാത്ത പാർട്ടി ചരിത്രം, നേതാജിയും ഗാന്ധിജിയും, സ്‌റ്റാലിന്റെ പ്രേതം സി.പി.എമ്മിൽ, കേരളാരാഷ്‌ട്രീയത്തിലെ ഒരു കപടവേഷധാരിയുടെ ലഘുചിത്രം, സഖാവ്‌ ഘനചർമ്മൻ നമ്പൂതിരിപ്പാട്‌ തുടങ്ങി ഗ്രന്ഥരൂപത്തിലാക്കിയിട്ടില്ലാത്ത നിരവധി ഖണ്ഡശ്ശഃ ലേഖനങ്ങളുടെ കർത്തൃത്വവും.

കുടുംബംഃ ഭാര്യ മറിയാമ്മ. മക്കൾഃ തോമസ്‌കുട്ടി, സജിമോൾ, സിബി, സുനിൽ.

വിലാസംഃ

കാര്യാങ്കൽ, വേഴാങ്ങാനം, ചൂണ്ടച്ചേരി പി.ഒ. പാലാ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited