Sep 25 16:29:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. കെ.വി.ദേവ്‌

 

By the same author


പ്രൊഫ. കെ.വി.ദേവ്‌

1932 ൽ കൊല്ലം പട്ടത്താനത്തു ജനിച്ചു. പെരുമ്പുഴ സംസ്‌കൃത ഹൈസ്‌കൂളിൽ നിന്ന്‌ ഒന്നാം ക്ലാസിൽ ഒന്നാമനായി ശാസ്‌ത്രപരീക്ഷ പാസായി. 1950 ൽ തിരുവനന്തപുരം സംസ്‌കൃത കോളേജിൽ ചേർന്നു. 61ൽ സംസ്‌കൃതം എം.എ. വേദാന്തം ഐച്‌ഛികമായെടുത്ത്‌ ഒന്നാം റാങ്കിൽ പാസ്സായി. ‘61ൽ കൊല്ലം ശ്രീനാരായണ കോളേജിൽ അദ്ധ്യാപകനായി പ്രവേശിക്കുകയും 87ൽ സംസ്‌കൃത വിഭാഗം മേധാവിയായി വിരമിക്കുകയും ചെയ്‌തു.

’ശ്രീ ലളിതാസഹസ്രനാമ‘ത്തിന്‌ ഏറ്റവും പുതിയ വ്യാഖ്യാനമുൾപ്പെടെ പതിനെട്ടു പുസ്‌തകങ്ങൾ പ്രസിദ്ധീകൃതങ്ങളായി. ’അഗ്‌നിശുദ്ധി ശാകുന്തളത്തിൽ‘ തികച്ചും നൂതനവും അപൂർവ്വവുമായ പഠനമാണ്‌. ’അഷ്‌ടബന്ധം‘, ശബ്‌ദം (നോവൽ), പളുങ്കുമേട, അന്തഃപുരം, മുളങ്കാടും ഇളംകാറ്റും (കവിതകൾ), മഞ്ഞുരുകുന്നു, മിശ്രതാളം (നാടകം) ഇതിഹാസമാധുരി, വർഷഗീതം (ബാലസാഹിത്യം), ഗുരുസന്നിധിയിൽ (ജീവിത ചരിത്രം), അമൃതഭാഷാ-സംസ്‌കൃത-സ്വയം ശിക്ഷണം,(ശിക്ഷണഗ്രന്ഥം), എന്നിവ മുഖ്യ കൃതികൾ. ശ്രീ വിദ്യാധിരാജചരിത്രാമൃത’ ബൃഹത്‌കാവ്യമാണ്‌. ഇനിയും പ്രസിദ്ധീകൃതമാകാത്ത ആ കാവ്യത്തിന്റെ പേരിൽ 95 ലെ എം.കെ.കെ.നായർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌.

ഭാര്യഃ രമണി.

മക്കൾഃ അമ്പിളി, ബിന്ദു, ദീപേന്ദ്രദേവ്‌, ജയേന്ദ്രദേവ്‌.

വിലാസംഃ

പ്രൊഫ. കെ.വി.ദേവ്‌

ശ്രുതി, പട്ടത്താനം

കൊല്ലം-21.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited