Nov 17 20:18:46 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. കെ. വേലായുധൻ നായർ

ഡോ. കെ. വേലായുധൻ നായർ

1928-ൽ തിരുവനന്തപുരത്തു ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസം കൊല്ലം ക്രേവൻ ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂളിലും വഞ്ചിയൂർ എസ്‌.എം.വി. ഹൈസ്‌കൂളിലുമായിരുന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന്‌ തത്ത്വശാസ്‌ത്രം ഐച്ഛികവിഷയമായെടുത്ത്‌ 1952-ൽ ഒന്നാംക്ലാസ്സിൽ ഒന്നാം റാങ്കോടുകൂടി എം.എ. ജയിച്ചു. ഏഴു വർഷത്തിലധികം കാലം കേരളകൗമുദിയുടെ സഹപത്രാധിപരായി പ്രവർത്തിച്ചിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിൽ രണ്ടു വർഷം ലക്‌ച്ചററും മൂന്നുവർഷം ഇന്ത്യാഗവൺമെന്റ്‌ സീനിയർ ഹുമാനിറ്റീസ്‌ സ്‌കോളറുമായിരുന്നു. 1968-ൽ വൊക്കേഷണൽ സൈക്കോളജിയിൽ പി.എച്ച്‌.ഡി. കരസ്‌ഥമാക്കി. 1957 മുതൽ 1969 വരെ ഡൽഹിയിലെ കേന്ദ്രഗവൺമെന്റ്‌ ഗൈഡൻസ്‌ ബ്യൂറോയിൽ സൈക്കോളജിസ്‌റ്റ്‌, കൗൺസലർ എന്നീ നിലകളിലും എൻ.സി.ഇ.ആർ.ടി.യിൽ ലെക്‌ച്ചറർ ആയും സേവനമനുഷ്‌ഠിച്ചു. 1969-ൽ കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിൽ റിസർച്ച്‌ ഓഫീസറായി ചേർന്നു. അസിസ്‌റ്റന്റ്‌ ഡയറക്‌ടറായി 1988-ൽ വിരമിച്ചു. തത്ത്വശാസ്‌ത്രം, മനഃശാസ്‌ത്രം, വിദ്യാഭ്യാസം, രാഷ്‌ട്രമീമാംസ എന്നീ വിഷയങ്ങളിൽ പതിനാലുഗ്രന്ഥങ്ങളും നിരവധി ലേഖനങ്ങളും വിവർത്തനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ‘അരവിന്ദദർശന’ത്തിന്‌ കേരളസാഹിത്യ അക്കാദമി അവാർഡും ‘ചിന്താദല’ത്തിന്‌ കെ. ദാമോദരൻ അവാർഡും ലഭിച്ചു.

ഭാര്യഃ സുഗതകുമാരി. മകൾഃ ലക്ഷ്‌മീദേവി

വിലാസംഃ

കെ. വേലായുധൻനായർ

‘വരദ’, നന്ദാവനം

തിരുവനന്തപുരം-695 033.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited