Nov 17 20:23:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുഗതകുമാരി

സുഗതകുമാരി

1934 ജനുവരിയിൽ ജനിച്ചു.

പിതാവ്‌ഃ ബോധേശ്വരൻ.

മാതാവ്‌ഃ പ്രൊഫ. വി.കെ. കാർത്ത്യായനി അമ്മ.

തത്ത്വശാസ്‌ത്രത്തിൽ എം.എ. ബിരുദം.

കേരള സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ പാതിരാപ്പൂക്കൾ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും സാഹിത്യ പ്രവർത്തക അവാർഡും ലഭിച്ച രാത്രിമഴ, ഓടക്കുഴൽ അവാർഡും ആശാൻ പ്രൈസും വയലാർ അവാർഡും കിട്ടിയ അമ്പലമണി, ആശാൻസ്‌മാരക സമിതി (മദ്രാസ്‌) അവാർഡ്‌ നേടിയ കുറിഞ്ഞിപ്പൂക്കൾ, വിശ്വദീപം അവാർഡ്‌ ലഭിച്ച തുലാവർഷപ്പച്ച, അബുദാബി മലയാളി സമാജത്തിന്റെ അവാർഡ്‌ ലഭിച്ച രാധയെവിടെ?, ജന്മാഷ്‌ടമി പുരസ്‌കാരവും എഴുകോൺ ശിവശങ്കരൻ സാഹിത്യ അവാർഡും ലഭിച്ച കൃഷ്‌ണകവിതകൾ, ദേവദാസി, പാവം മാനവഹൃദയം, മുത്തുച്ചിപ്പി, ഇരുൾചിറകുകൾ, സ്വപ്‌നഭൂമി എന്നിവയാണ്‌ മുഖ്യ കവിതാസമാഹാരങ്ങൾ. പ്രകൃതി സംരക്ഷണ യത്നങ്ങൾക്കുളള ഇന്ത്യാ ഗവണ്മെന്റിന്റെ ആദ്യത്തെ വൃക്ഷമിത്ര അവാർഡും ലഭിച്ചു. സാമൂഹ്യസേവനത്തിന്‌ ‘ജെംസെർവ്‌’ അവാർഡും ലഭിച്ചു. തിരുവനന്തപുരം ജവാഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. ‘തളിര്‌’ മാസികയുടെ പത്രാധിപ. പ്രകൃതി സംരക്ഷണസമിതിയുടെയും അഭയയുടെയും സ്‌ഥാപകസെക്രട്ടറി. കേരള വനിതാ കമ്മീഷൻ അദ്ധ്യക്ഷ.

ഭർത്താവ്‌ഃ ഡോ. കെ. വേലായുധൻ നായർ.

മകൾഃ ലക്ഷ്‌മി.

വിലാസം

‘വരദ’

നന്ദാവനം, തിരുവനന്തപുരം-695033


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited