Sep 23 13:34:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബി.കെ. മേനോൻ

 


ബി.കെ. മേനോൻ

1907 മേയ്‌ മാസത്തിൽ പാറക്കൽ കൃഷ്‌ണമേനോന്റെയും കുന്നരിയത്ത്‌ കൊച്ചുകുട്ടിയമ്മയുടെയും മകനായി ജനിച്ചു. 1933-ൽ സഹപാഠിയും അടുത്ത സുഹൃത്തുമായ കെ.പി.ആർ. മേനോന്റെ സഹോദരി കെ.പി. ശാരദാ ദേവിയെ വിവാഹം കഴിച്ചു. ഒരു മകൾ-പ്രേമ.

മദിരാശി പ്രസിഡൻസി കോളേജിൽ നിന്ന്‌ ഇക്കണോമിക്‌സ്‌ ഓണേർസ്‌ എടുത്തശേഷം, നെടുങ്ങാടി ബാങ്കിൽ ഏജന്റായി നിയമിതനായി. വളരെ ചുരുങ്ങിയ കാലംകൊണ്ട്‌ ബാങ്കിന്റെ സെക്രട്ടറിയായി ഉയർന്നു. അതിലും കുറച്ച്‌ കാലം കഴിഞ്ഞപ്പോൾ ഡയറക്‌ടർ ബോർഡുമായുളള അഭിപ്രായവിത്യാസം കൊണ്ട്‌ ജോലി രാജിവെക്കുകയും ചെയ്‌തു.

പിന്നീട്‌ എഴുത്തിൽ-മലയാളത്തിൽ കവിതകളും, ഇംഗ്ലീഷിൽ ലേഖനങ്ങളും കഥകളും-മുഴുകി. ഇവയിൽ ഇംഗ്ലീഷിൽ എഴുതിയവ മാസികകളിലും മറ്റും പ്രസിദ്ധീകരിച്ചിരുന്നു.

1952-മാർച്ച്‌ മാസത്തിൽ ലുക്കീമിയ മൂലം മരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited