Nov 13 12:28:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അക്കിത്തം അച്യുതൻനമ്പൂതിരി

അക്കിത്തം അച്യുതൻനമ്പൂതിരി

പാലക്കാട്‌ ജില്ലയിൽ കുമരനല്ലൂർ അമേറ്റൂര്‌ അക്കിത്തത്തുമനയിൽ വാസുദേവൻനമ്പൂതിരിയുടേയും ചേകൂർമനയ്‌ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റെയും പുത്രനായി 1926 മാർച്ച്‌ മാസം 18-​‍ാം തീയതി അക്കിത്തം ജനിച്ചു. കോളേജ്‌ പഠനം പൂർത്തിയാക്കിയില്ല. സംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. ചിത്രരചനയിലും തല്പരനാണ്‌. ‘ബലിദർശനം’ എന്ന കവിതാസമാഹാരത്തിന്‌ 1972-ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1973-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്‌. ഗുരുവായൂരപ്പൻ ഓടക്കുഴൽ അവാർഡിനും അർഹനായി. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, നിമിഷക്ഷേത്രം, മനഃസാക്ഷിയുടെ പൂക്കൾ, ഉപനയനം, സമാവർത്തനം തുടങ്ങി മുപ്പതിലധികം കൃതികൾ രചിച്ചിട്ടുണ്ട്‌.

കീഴായൂരിൽ ആലമ്പിളളിമനയ്‌ക്കൽ ശ്രീദേവി അന്തർജ്ജനമാണ്‌ സഹധർമ്മിണി.

വിലാസംഃ ദേവയാനം, പി.ഒ. കുമരനല്ലൂർ, പാലക്കാട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited