Sep 23 22:05:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എസ്‌. രമേശൻനായർ

എസ്‌. രമേശൻനായർ

1948-ഫെബ്രുവരി രണ്ടിന്‌ കന്യാകുമാരിയിൽ കുമാരപുരത്തു ജനിച്ചു. 1966-ൽ ധനതത്വശാസ്‌ത്രത്തിൽ ബിരുദവും 1972-ൽ മലയാളഭാഷാസാഹിത്യത്തിൽ ബിരുദാനന്തരബിരുദവും.

സരയൂതീർത്ഥം, അളകനന്ദ, സ്വാതിമേഘം, ജന്മപുരാണം, സൂര്യഹൃദയം, അഗ്രേപശ്യാമി, ആൾരൂപം, സ്‌ത്രീപർവ്വം, വികടവൃത്തം, ശതാഭിഷേകം, കളിപ്പാട്ടങ്ങൾ, ഉറുമ്പുവരി, കുട്ടികളുടെ ചിലപ്പതികാരം, തിരുക്കുറൾ, ചിലപ്പതികാരം, സുബ്രഹ്‌മണ്യഭാരതിയുടെ കവിതകൾ എന്നിവ മുഖ്യകൃതികൾ.

കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നിവയ്‌ക്കുവേണ്ടിയും ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്‌. അറുപതിലധികം ചലച്ചിത്രങ്ങൾക്ക്‌ ഗാനരചനയും നിർവ്വഹിച്ചു. 1975 മുതൽ ആകാശവാണിയിലായിരുന്നു. 1997-ൽ പ്രോഗ്രാം എക്‌സിക്യൂട്ടീവ്‌ ആയി സ്വമേധയാ വിരമിച്ചു.

വിലാസംഃ

പവിഴമല്ലി, കൂട്ടാംവിള

തിരുവനന്തപുരം-695 013


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited