Sep 21 07:13:56 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.കുമാർ

പി.കുമാർ

‘മലയാള സാഹിത്യം’ മാസികയുടെ പത്രാധിപർ.

സി. അച്യുതമേനോൻ സാഹിത്യപുരസ്‌കാരം ചെയർമാൻ.

1926-ൽ വളളുവനാട്ടിലെ ചളവറ ഗ്രാമത്തിൽ ജനനം.

ഷൊർണൂർ, ചെർപ്പുളശ്ശേരി ഹൈസ്‌കൂളുകളിലും ബോംബെയിലെ ഖൽസാ കോളേജിലും വിദ്യാഭ്യാസം. കുറച്ചുകാലം നാട്ടിൽ അദ്ധ്യാപകനായിരുന്നു. 1944 മുതൽ മദിരാശിയിലെ ‘ജയകേരളം’ വാരികയിൽ ലേഖകൻ. 1948 മുതൽ പതിമൂന്നു വർഷം ബോംബെയിൽ ഇൻഷ്വറൻസ്‌ കമ്പനിയിൽ ജോലിയും പഠനവും പത്രപ്രവർത്തനവും. മറുനാടൻമലയാളി പബ്ലിക്കേഷൻസിന്റെ ‘ഉദയം’ മാസികയുടെ പത്രാധിപരായിരുന്നു. പ്രവാസി മലയാളികളുടെ സാമൂഹിക- സാംസ്‌കാരിക സംഘടനാരംഗത്ത്‌ പ്രമുഖ സ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. ബോംബെ കേരളീയ കലാമണ്ഡലം കാര്യദർശിയായിരുന്നു. 1961ൽ എൽ.ഐ.സി ഉദ്യോഗസ്‌ഥനായി തിരുവനന്തപുരത്തെത്തി. പ്രഭാത്‌ ബുക്‌ഹൗസിന്റെ ആഭിമുഖ്യത്തിൽ മാർക്‌സിയൻ ക്ലാസ്സിക്കുകളുടെയും റഷ്യൻ സാഹിത്യകൃതികളുടെയും വിവർത്തകനും വിജ്‌ഞ്ഞാനകോശങ്ങൾ, നിഘണ്ടുക്കൾ എന്നിവയുടെ എഡിറ്ററുമായിരുന്നു. അരനൂറ്റാണ്ടായി ആനുകാലികങ്ങളിൽ ഒട്ടേറെ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്‌. അവയിൽനിന്ന്‌ തെരഞ്ഞെടുത്ത ‘അർത്ഥപൂർണ്ണമായ അക്ഷരപൂജ’ എന്ന പുതിയ സമാഹാരത്തിനു പുറമെ വിവർത്തനമുൾപ്പെടെ വേറെയും കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കമ്യൂണിസ്‌റ്റുപാർട്ടി നേതാവും പാർലമെന്റ്‌ മെമ്പറുമായിരുന്ന പി.നാരായണൻ നായരുടെ മകൾ ലീലയാണ്‌ ഭാര്യ. മക്കൾഃ സുരേഷ്‌, സുനിൽ, സുഷമ, സതീഷ്‌, സുജിത്‌.

വിലാസംഃ

10 എൽ.ഐ.സി. കോളനി

പുതുപ്പളളി ലെയിൻ

മെഡിക്കൽ കോളേജ്‌ പോസ്‌റ്റ്‌

തിരുവനന്തപുരം- 695011.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited