അക്ഷരക്രമം

 

അൽഫബെറ്റിലെ
ബി യും
ഡി യും
സ്ളേറ്റിൽ
ചേർത്തെഴുതി
ക്ലാസ് മുറിയിൽ
കുട്ടി പറഞ്ഞു
രണ്ടും
മുഖം ചേർന്ന് നിൽക്കുന്ന
ചെറിയ അക്ഷരങ്ങളെന്ന്

അധ്യാപകൻ നോക്കിയപ്പോൾ
അക്ഷരമാലകൾ ക്രമമില്ലാതെ കിടക്കുന്നതുകണ്ട്‌
തെറ്റിനെ തിരുത്തി പരീക്ഷയിൽ ഓർമിക്കാൻ
ഒരു നുള്ള് സമ്മാനിച്ചു

നുറുങ്ങുതെറ്റിൽ മിന്നിയ ആദ്യത്തെ ശരി തിരിച്ചറിവാക്കിയ കുട്ടി
ക്ലാസ് മുറിയിലെ അൽഫബെറ്റിക്കൽ ഓർഡറിൽ
ഒ ആയി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English