സ്നേഹപൂർവ്വം നികിത

bk_9825

തന്റെ പുതിയ പുസ്തകമായ സ്നേഹപൂർവ്വം നികിതക്ക് ചന്ദ്രമതി എഴുതിയ കുറിപ്പ് വായിക്കാം

‘വര്‍ഷങ്ങള്‍ക്കുമുന്‍പ് വിവാഹങ്ങളുടെ ധൂര്‍ത്തും ആര്‍ഭാടവും പ്രമേയമാക്കി ഗവണ്‍മെന്റിനുവേണ്ടി ഒരു സിനിമയ്ക്ക് തിരക്കഥ എഴുതുകയുണ്ടായി. പ്രശസ്ത സംവിധായകന്‍ സഞ്ജീവ് ശിവന്‍ ആണ് ‘അരുണിമയുടെ കഥ’ എന്ന ആ സിനിമ സംവിധാനം ചെയ്തത്. പിന്നീട് അദ്ദേഹം എന്നോട് കുട്ടികള്‍ക്കുവേണ്ടി ഒരു ചെറിയ സിനിമ ചെയ്യുന്ന കാര്യം ചര്‍ച്ച ചെയ്തു. സഞ്ജീവ് തന്ന ഒറാങ് ഊട്ടാന്‍ തീം വികസിപ്പിച്ചാണ് ഞാന്‍ സ്‌നേഹപൂര്‍വം നികിതഎഴുതിയത്.
പലകാരണങ്ങള്‍കൊണ്ടും ആ പ്രോജക്ട് നടന്നില്ല. തിരക്കഥയുടെ ചിലഭാഗങ്ങള്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തളിര് എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ തിരക്കഥ ഞാന്‍ വായനക്കാരായ കുട്ടികള്‍ക്കായി സമര്‍പ്പിക്കുന്നു. സ്‌നേഹപൂര്‍വം നികിതയുമായി സ്‌നേഹപൂര്‍വം ചന്ദ്രമതി.’

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English