വീണ്ടും വിവാഹ പ്രായം!

 

 

 

18 – ന് താഴെപ്രായമുള്ള പെണ്‍കുട്ടികളുടെ വിവാഹത്തെകുറിച്ച് , പത്ര -ദൃശ്യ – മാധ്യമങ്ങളിലൂടെയുള്ള ചര്‍ച്ചകള്‍ ചൂടു പിടിച്ച്‌കൊണ്ടിരുന്നപ്പോൾ , 10 വയസിന് താഴെ പ്രായമുള്ളകുട്ടികളുടെ വിവാഹത്തിനെതിരെ ആഗോളതലത്തില്‍ , യു.ന്‍ ‍ഒപ്പുശേഖരണം നടത്തിയപ്പോള്‍ ‍ഇന്ത്യക്കു വേണ്ടി ണ്ടി , ഇന്ത്യന്‍ ‍പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് ഒപ്പ് വച്ചിരുന്നില്ലെന്നത് ഐക്യരാഷ്ട്രസഭയില്‍ ‍വന്‍ ‍പ്രധിഷേധങ്ങൾക്കിട വരുത്തിയിരുന്നുവെങ്കിലും കേരളത്തിൽ പ്രസ്തുത വിഷയസംബന്ധമായ ചര്‍ച്ചകൾ തണുപ്പിക്കപ്പെടുകയാണ്‌ ചെയ്തത്. കാരണം , ചര്‍ച്ച മുന്നോട്ട് പോയിരുന്നുവെങ്കിൽ വാദികളൊക്കെയും പ്രതികളാക്കപ്പെടുന്ന അവസ്ഥയുണ്ടായിരുന്നേനെ!

ശൈശവ\നിര്‍ബന്ധിത വിവാഹത്തിനെതിരെ UNവീണ്ടും പ്രമേയം പാസ്സാക്കുകയാണെങ്കിലും ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒപ്പു വയ്ക്കാൻ സാധ്യതയില്ല. 16 – വയസിന് മുകളി
ലുള്ള വിവാഹത്തിന് പോലും കേരളത്തില്‍ നിന്നുണ്ടായിരുന്ന എതിര്‍പ്പിന്റെ പകുതി പോലും ഇതര സംസ്ഥാനങ്ങ
ളില്‍ ,ശൈശവ \നിര്‍ബന്ധിത വിവാഹനിയമത്തിനെതിരെ ഉണ്ടാകില്ലെന്ന്
മാത്രമല്ല ,പട്ടിയെ വിവാഹം കഴിക്കുന്നതിനെതിരെയുള്ള പ്രമേയത്തില്‍പോലും മോദിയുടെ ഇന്ത്യ ഒപ്പ് വയ്ക്കാന്‍ സാധ്യത
യുമില്ല. പിന്നെയോ , പ്രതിപക്ഷത്തായിരിക്കുമ്പോൾ അണികൾ സമരം ചെയ്ത് പൊതുമുതൽ നശിപ്പിക്കാനും രക്തസാക്ഷികളാകാനും CPIM മരുന്നിട്ട്കൊടുക്കുകയും , ഭരണംകിട്ടിയാൽ അതൊക്കെ
ഏറ്റ് പിടിക്കുകയും ചെയ്യുന്നതു പോലെ, സാമ്പത്തികമായി തകർന്ന്കൊണ്ടിരിക്കുകയും ജനങ്ങൾ ജാതീയമായി വിഘടിപ്പിക്കപ്പെട്ട് കിടക്കുകയും ചെയ്യുന്ന ദുരന്ത ഭരണത്തിന്റെ നാറ്റം വമിയ്ക്കാ
തിരിക്കാൻ ഇത്പോലുള്ള എല്ല്കഷ്ണം ഇട്ട്കൊടുക്കണം, പ്രജകൾക്ക്.
മുസ്‌ലിംപെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിൽ താൽപര്യമുള്ളത് കൊണ്ടല്ല കേരളത്തിലും വിവാഹപ്രായം ,വ്യഭിചാരത്തേക്കാളും മദ്യപാനത്തെക്കാളും ഭ്രൂണഹത്യയെക്കാളുമൊക്കെ ചര്‍ച്ചയാകുന്നത്.
സന്താനനിയന്ത്രണം എങ്ങിനെ സാധ്യമാക്കാം , പോഷകാഹാരക്കുറവുകൊണ്ടുണ്ടാകുന്ന മരണമൊഴിവാക്കാനെന്ന് പറഞ്ഞ് ആദിവാസികളെ എങ്ങിനെ മൊത്തമായി വന്ധീകരിച്ച് വിടാം എന്നതിനെകുറിച്ചെല്ലാം ചിന്തിക്കുന്നവര്‍തന്നെയാണ് , വിവാഹപ്രായത്തിനും അളവ്കോലുമായിവരുന്നത്.

ആധുനിക ഇന്ത്യയിൽ , രക്ഷകർത്താക്കൾ മക്കള്‍ക്ക് പരമാവധി വി ദ്യാഭ്യാസം നല്‍കാനാഗ്രഹിക്കുന്നവരാണ്. അതുപോലെ , വിലക്കയറ്റത്തി
ന്റെയും വിഷമ ജീവിതത്തിന്റെയും അവസ്ഥയില്‍ ദമ്പതികളെല്ലാം
സ്വമേധയ സന്താന നിയന്ത്രണം പാലിക്കുന്നവരുമാണ്. കഴിഞ്ഞ
തലമുറയില്‍പെട്ട ദമ്പതികള്‍ക്കും ഈ തലമുറയിലെ ദമ്പതികള്‍ക്കു
മുള്ള മക്കളുടെ എണ്ണം പരിശോധിക്കപ്പെടുമ്പോളിത് മനസ്സിലാക്കാനാകും.

കുട്ടികള്‍ ആണായാലും പെണ്ണായാലും രണ്ടുമതിയെന്ന നിലപാടില്‍നിന്നും ആദ്യത്തെ കുട്ടി ഇപ്പോള്‍വേണ്ട
പിന്നെത്തെ കുട്ടി വേണ്ടേ വേണ്ട എന്നായിചുരുങ്ങി. എന്നാല്‍, കാടിന്റെ
മക്കളായ ആദിവാസികള്‍ക്ക് ഇനിയങ്ങോട്ട് കുട്ടികളുംവേണ്ട കാടും വേണ്ട എന്നാതാണ് സര്‍ക്കാരിന്റെ , വന്ധ്യംകരണ നയത്തിലൂടെയും ഫ്‌ളാറ്റ് നൽകലിലൂടെയും വ്യക്തമാക്കപ്പെടുന്നത്.

18 – വയസാണ് വിവാഹ സമയം അതിനു മുന്‍പുള്ളത് പഠിക്കാനുള്ള കാലമാണെന്ന് ശഠിക്കുന്നവര്‍ 28 ഓ 38 ഓ കഴിഞ്ഞിട്ടും വിവാഹിതരാകാത്തവര്‍ക്ക് എന്ത് സഹായമാണ് നല്‍കാനു
ള്ളത് ? 16 കഴിഞ്ഞ പെണ്‍കുട്ടികൾ പഠിക്കാനല്ല , പശിയടയ് ക്കാന്‍പോലും കഷ്ടപ്പെടുമ്പോള്‍ , സംഘംചേർന്ന് പീഡിപ്പിക്കുപ്പെടുകയും ക്രൂരമായി കൊല്ലപ്പെടുകയും ചെയ്യുമ്പോൾ ,
ഉള്ളത് കഴിച്ച് , നിർഭയരായി കൂരകളിൽ കിടന്നുറങ്ങാൻപോലും കഴിയാതെ വരുമ്പോൾ അവർക്ക് വേണ്ടി എന്ത് നിര്‍ദേശമാണ് ഇന്ത്യൻ
‘പ്രയാണമന്ത്രിക്ക് ‘നൽകാനുള്ളത്..?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English