വൈലോപ്പിള്ളിയുടെ ഭാര്യ അന്തരിച്ചു

untitled-1

മലയാളത്തിന്റെ പുണ്യമായമായ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട്‌ ഭാനുമതിയമ്മ (92) വാർധക്യ സഹജമായ രോഗങ്ങളെത്തുടർന്ന് അന്തരിച്ചു . മണ്ണുത്തിയിലുള്ള വസതിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. മൃതദേഹം പാറമേക്കാവ്‌ ശാന്തിഘട്ടില്‍ സംസ്‌കരിച്ചു.
വൈലോപ്പിള്ളി ചീരാത്ത്‌ ശങ്കരമേനോന്റെയും താറ്റാട്ട്‌ ലക്ഷ്‌മിക്കുട്ടിയമ്മയുടെയും മകളാണ്‌. 1956-ല്‍ ആണ് വൈലോപ്പിള്ളി ഭാനുമതിയെ വിവാഹം കഴിച്ചത് . തൃശൂര്‍ മോഡല്‍ ഗേള്‍സ്‌ ഹൈസ്‌കൂളില്‍ അധ്യാപികയായി ഔദ്യോഗികജീവിതം ആരംഭിച്ച ഭാനുമതിയമ്മ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറായി കോഴിക്കോട്‌ നിന്നാണു വിരമിച്ചത്‌.കവിയുടെ കവിതകളിൽ നിത്യ സാന്നിധ്യമായിരുന്നു ഭാര്യ. സ്വകാര്യ ജീവിതത്തിലെ താളപ്പിഴകളും സ്വരച്ചേർച്ചകളും കവി കവിതകളിലും കുറിച്ചിരുന്നു മക്കള്‍: ഡോ. ശ്രീകുമാര്‍ (വൈദ്യരത്‌നം ആയുര്‍വേദ കോളജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍), ഡോ. വിജയകുമാര്‍ (ഹരിശ്രീ ഹോമിയോ ആശുപത്രി മണ്ണുത്തി). മരുമക്കള്‍: ഡോ. ശ്രീകല (ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, വടക്കുഞ്ചേരി താലൂക്ക്‌ ആശുപത്രി), ഡോ.ബിന്ദു (മാറ്റാമ്പുറം ഗവ. ഹോമിയോ ഡിസ്‌പെന്‍സറി). സാഹിത്യ അക്കാഡമിക്കു വേണ്ടി പ്രസിഡന്റ്‌ വൈശാഖന്‍ പുഷ്‌പചക്രം സമര്‍പ്പിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English