ഉണ്മ

ഒറ്റക്കേൾവിയിലൊതുങ്ങാതെ

ഇടർച്ചയും പതർച്ചയും തടവിടാതെ

പിടിവിട്ടു പോരുന്ന വാക്ക്‌

നിലവിട്ട മനസ്സിന്റെ

നിലപാടുതറയിൽനിന്നും

മഹാമൗനത്തിന്റെ തൂക്കമാർന്ന

ഇത്തിരി മൊഴിസത്ത

വെള്ളത്തിലിട്ടാൽ താഴ്‌ന്നേ കിടക്കൂ.

Generated from archived content: poem16_novem5_07.html Author: uma_rajeevan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English