കരയുന്ന കടൽ

കടലലകൾതൻ നിലവിളികളിൽ

കരൾനൊന്തേകയായ്‌ കരയിൽ നില്‌പുഞ്ഞാൻ

ഇരുളിൽ കൂടുകൾ വെടിഞ്ഞ വാവലിൻ

നിരപോൽ തോണികളകലെക്കാണുന്നു

പടിഞ്ഞാറാകാശച്ചെരുവിൽ ചാരിയാ-

സലിലയാനങ്ങളുറങ്ങിടുന്നുവോ!

ജനനിക്കായ്‌ മൃത്യുവരിച്ച വീരനാം

ജവാന്റെ ധന്യമാം ശിരസ്‌ത്രാണംപോലെ

തരംഗമാലയിൽ പകുതിയും താണ

ദിനകരബിംബമുണർത്തുന്നു ശോകം

അധോമുഖം നില്‌ക്കുമൊരു തോക്കിന്നൊപ്പം

കരിമുകിൽപ്പാളി തെളിഞ്ഞുകാണുന്നു!

Generated from archived content: poem4_jan.html Author: ts_ponnamma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English