അകലം

ആത്മാവിന്റെ രഹസ്യങ്ങളിലേക്ക്‌

നീ ആഴക്കടലായി അടിച്ചുകയറി

ആകാശം വായിക്കുന്ന ഓടക്കുഴലായി

ഞാൻ തിരകളിലൊഴുകി നടന്നു.

കാറ്റും കരയുമറിയാതെ

ഞാൻ ഓരോ കുമിളയേയും ചുംബിച്ചു

നക്ഷത്രങ്ങളും നിലാവും

നൃത്തമാടുന്ന തിരകളിലേക്ക്‌

എന്റെ ഹൃദയം കുടിയേറി.

ഇപ്പോൾ, ഞാനറിയുന്നു

കരയിൽനിന്നും കരച്ചിലിൽനിന്നും

ഞാനെത്രമാത്രം അകലെയാണെന്ന്‌!

Generated from archived content: poem1_may.html Author: pk_gopi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English