ചുവപ്പുനാട

ചുവപ്പുനാടയിൽ ഫയൽ കുരുക്കി

സെക്‌ഷൻ ക്ലാർക്ക്‌ നേരത്തേ സ്ഥലംവിട്ടു

ഇനി മൂന്നു ദിവസം പൊതുഅവധി

അടിയിൽ കൈയൊപ്പു വീഴാൻ

മേശപ്പുറത്ത്‌ ഫയൽ തിക്കിത്തിരക്കി

ഓഫീസർ ഒരാഴ്‌ച ടൂറിലാണ്‌

ടൈപ്പ്‌റൈറ്ററിൽ അക്ഷരങ്ങളായി

പിറവിയെടുക്കാൻ ഫയൽ കുന്നുകൂടി

ടൈപ്പിസ്‌റ്റ്‌ നീണ്ട അവധിയിലാണ്‌

ഒടുവിൽ അയാൾ തന്നോടുതന്നെ പറഞ്ഞു

ഫയൽപ്പാഡിലെ ചുവപ്പുനാടയിൽ

ജീവിതം വരിഞ്ഞു മുറുകട്ടെ!

പടിയിറങ്ങാം.

Generated from archived content: sept_poem10.html Author: manappilli_unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English