ചെറുവിരല്‍

ചെറുവിരല്‍കൊണ്ടുപണിതു
ഞാനെപ്പൊഴും
ഉരലി,ലരകല്ലി, ലെരിയുന്ന തീയിലും
ചെറുവിരല്‍ ‍കൊണ്ടു പണികയാണിപ്പൊഴും
കരവിരുതെന്നു പറയാതൊരിക്കലും
പെരുവിരലെത്ര ദുര്‍ബലം, പെരുകുന്ന
ഭയമമര്‍ന്നിരുന്നേനെ വളഞ്ഞുപോയ്
ഒരു കിരാതനെച്ചൂണ്ടിയെന്‍ നേര്‍വിരല്‍
കുറ്റിയറ്റു, നടുവിരല്‍ ചീര്‍ത്തുപോയ്.
മൂകമായ്, മനസ്സാര്‍ക്കോ കടപ്പെട്ടു
ചാരിനില്‍പ്പു മയക്കത്തിലണിവിരല്‍,
ഇനിയൊരയൊരു ചെറുവിരല്‍ ചതുരങ്ങ-
ളാകെ മായ്ച്ചൊരു ചിത്രം വരയ്ക്കുവാന്‍.

Generated from archived content: poem1_oct11_12.html Author: lalitha_lenin

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English