വാർത്ത

മിനിമാസികാ പ്രദർശനം തിരുവനന്തപുരത്ത്‌ ജനുവരി 10, 11ന്‌

ഉൺമയുടെ 88-​‍ാമത്‌ മിനിമാസികാ പ്രദർശനം 2004 ജനുവരി 10, 11 തീയതികളിൽ തിരുവനന്തപുരം കുറവൻകോണം എസ്‌.ഡി.എ സ്‌കൂൾ കാമ്പസിൽ നടക്കും. കുരുക്ഷേത്ര കലാസമിതിയാണ്‌ സംഘാടകർ. പത്താംതീയതി രാവിലെ 10.30 ന്‌ പ്രദർശനം തുടങ്ങും. ജില്ലയിലുളള ഉൺമയുടെ ബന്ധുക്കളെ പ്രദർശനം കാണാൻ ക്ഷണിക്കുന്നു.

മിനിമാസികാ പ്രദർശനം കുതിരപ്പന്തിയിൽ

പഴയതും പുതിയതുമായ അറുനൂറോളം മിനിമാസികകളടങ്ങിയ ഉൺമയുടെ 87-​‍ാമത്‌ പ്രദർശനം എസ്‌.എൻ. യുവജനസമിതിയുടെ ആഭിമുഖ്യത്തിൽ 2003 ഡിസംബർ 30 ന്‌ ആലപ്പുഴ കുതിരപ്പന്തിയിൽ നടന്നു. ഡോ.സുകുമാർ അഴീക്കോട്‌ ഉൾപ്പെടെ അനവധിപേർ പ്രദർശനം കണ്ടു. കവിയരങ്ങ്‌ കാവാലം ബാലചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. ഉൺമ മോഹൻ അദ്ധ്യക്ഷനായിരുന്നു. ഡി.ബി.അജിത്‌കുമാർ, എൻ.വിജയകുമാർ, റോഷൻ എന്നിവർ കവിത ചൊല്ലി.

Generated from archived content: jan_essay9.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English