ലവനും കുശനും പറഞ്ഞത്‌

യാത്രയ്‌ക്ക്‌ പോകുവാൻ നേരമായി

മൽ പിതാവിനെ കാണുവാൻ നേരമായി

ഒപ്പം കളിച്ചും ചിരിച്ചും വളർന്നൊരു

പൈങ്കിളി പെൺതത്തേ പോയ്‌വരാം

കസ്തൂരിമാൻമണം ഏറ്റുതുടിക്കുന്ന

മുല്ലപ്പടർപ്പേ പോയ്‌വരാം

തത്തിക്കളിക്കുവാൻ തക്കം കൊതിച്ചൊരു

കുഞ്ഞിക്കിളിയേ പോയ്‌വരാം.

ഓടിക്കളിച്ചെന്റെ കാലുതളർത്തിയ

അണ്ണാറക്കണ്ണനേ പോയ്‌വരാം

തേന്മാവിൽ നാളേയ്‌ക്ക്‌ മാമ്പഴം

പൂക്കുമ്പോൾ പങ്കിട്ടെടുക്കുവാൻ പോയ്‌വരാം.

Generated from archived content: poem14_agu31_07.html Author: gopika_s

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English