ഓട്ടം

നേരമിരുളുകയും വെളുക്കുകയും ചെയ്‌തു

ഞാൻ ഉറങ്ങുകയും ഉണരുകയും…

ഞാൻ ഉണരുമ്പോഴല്ല

നേരം വെളുക്കുന്നതെന്നും

ഞാൻ ഉറങ്ങുമ്പോഴല്ല

നേരം ഇരുളുന്നതെന്നും

അറിഞ്ഞിട്ടും അറിഞ്ഞതായി ഭാവിച്ചില്ല;

എന്തെന്നാൽ

കാലം എന്നെയും കൊണ്ടല്ല

ഞാൻ കാലത്തെയുംകൊണ്ട്‌

ഓടുകയായിരുന്നല്ലോ!

Generated from archived content: poem21_sep.html Author: geetha_shooranadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English