മാധവിക്കുട്ടിയെ ഓടിച്ചവർ

പണ്ടൊരിക്കൽ മാധവിക്കുട്ടി പന്തളം കോളേജിൽ പ്രസംഗിക്കാനെത്തി. പ്രസംഗത്തിനിടെ തലതെറിച്ചവൻമാരാരോ കൂവുകയും കമന്റടിക്കുകയും ചെയ്തുവത്രെ. മാധവിക്കുട്ടി ക്ഷുഭിതയായി “ ചുമ്മാതല്ല അയ്യപ്പൻ പന്തളം വിട്ട്‌ കാടുകയറടിയത്‌. നിന്നേപ്പോലുള്ളവന്മാരിവിടെയുള്ളപ്പോൾ അയ്യപ്പനെങ്ങനെ കാടുകയറാതിരിക്കും”. മൈക്കിലൂടെ പൊട്ടിത്തെറിച്ച്‌ പ്രസംഗം പൂർത്തിയാക്കാതെ അവർ സ്ഥലം വിടുകയും ചെയ്തു.

മാധവിക്കുട്ടി കേരളംവിട്ട്‌ പൂനയിലേക്ക്‌ പോകുന്നതറിഞ്ഞ്‌ ചെന്നുകണ്ടപ്പോൾ വേദനയോടെ അവർ പറഞ്ഞു “ഞാനെന്തെഴുതിയാലും അശ്ലിലമെന്ന്‌ മലയാളി വിലയിരുത്തും. ചെർപ്പുളശേരിക്കാരൻ ഒരു സുരേഷ്‌ബാബു ഇപ്പം പേരും വിലാസവും വെച്ചാ എനിക്ക്‌ തെറിക്കത്തെഴുതുന്നത്‌. ഇങ്ങനെ എന്തെല്ലാം…മടുത്തൂ”

‘മലയാളി മാധവിക്കുട്ടിയെ മറക്കുന്നു’ എന്ന്‌ പണ്ടൊരിക്കൽ ഉൺമ പരിതപിച്ചു. ഇന്നത്‌ കുറേക്കൂടി ഉറക്കെ പറയേണ്ടിവരുന്നു. ഈ എഴുത്തുകാരിയെ തെറിപറഞ്ഞും ആക്ഷേപിച്ചും ആത്മസുഖം കണ്ടെത്തുന്ന ചില ഞരമ്പുരോഗികൾ നമുക്കിടയിലുണ്ട്‌. മാധവിക്കുട്ടി പിറന്ന നാടിനെ എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ കാരണക്കാർ ഇക്കൂട്ടർ തന്നെയാണ്‌. മാധവിക്കുട്ടിയെ അറിയാത്തവർ, അവരുടെ രചനകൾ വായിക്കാനിടയില്ലാത്തവർ, അവരെപ്പറ്റി പിച്ചുപേയും പറയുന്നു ഹാ കഷ്ടം!

Generated from archived content: essay2_apr2_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English